Aarorum

2018
Lyrics
Language: Malayalam

ആരോരും വരാനില്ല എന്നാലും രാവോരം നിലാവില്ല എന്നാലും
ആരോരും വരാനില്ല എന്നാലും രാവോരം നിലാവില്ല എന്നാലും...

രാവോരം നിലാവില്ല എന്നാലും ഒരിതൾ നീ നീർത്തി നിന്നു
ആരെയോ നീ കാത്തുവോ
ഓർമ്മകൾ തൻ മഞ്ഞിൽ മുങ്ങും പേരറിയാ പൂവു പോൽ
അരികിലായ് പുലർവേള വന്നുവോ കവിളിലെ മിഴിനീരു കണ്ടുവോ
തഴുകിടാതെയാ വഴിയിലൂടവേ അകലെയായ് ദൂരെ പോയോ
അകലെയായ് ദൂരെ പോയോ.....

നിൻ നിനവിലോ നിൻ കനവിലോ മധുശലഭമായ് വന്നീലല്ലോ
മിഴി പൂട്ടാതെ നീ ഓരോരോ രാവിലും
ആരോരും കാണാതെ ഇരുളായങ്ങൾ നീന്തിയോ.....
നീളും നിഴൽ വീണിഴയും കദനം പെയ്യും താഴ്വര
മെഴുകിൻ നാളം പോലെ മായും മോഹങ്ങളിൽ മങ്ങി മങ്ങി
ഇതളുകൾ അടരുന്നു പിന്നെയും അലസമായ് അലയുന്നു തെന്നലും
തിരികെ വന്നിടാ നിമിഷമങ്ങനെ കൊഴിയവേ കാണാതെ പോയോ
കൊഴിയവേ....കാണാതെ പോയോ.....
ഒ ഒ ഒ ഓ....ഒ ഒ ഒ ഓ....ഒ ഒ ഒ ഓ....
Movie/Album name: Koode
Artists