Aaru Njaanaakanam

2018
Lyrics
Language: English

Aaru njanaakanam
Aaru njanaakanam ennunni chodikkil
Aaraakilum nallathennutharam
Aaru njanaakanam ennunni chodikkil
Aaraakilum nallathennutharam..
Uchaykku theeveyil kollunna poovine
Thottu thalodum thanuppaavuka
Ittu vellathinai kezhunna jeevante
Naakkilekkittunna neeraavuka
Aapathilottaykku nilkkunnoruthante
Kootekkaruthinte koottaavuka

Vattivarandu vaay keeriya manninte
Ullam niraykkunna mazhayaavuka
Veyilettu vaadithalarnnoru paandhanu
Paay virikkum thanalmaramaavuka
Mazhayathu pusthakam nanayaathe kaakkuvaan
Valayunna kunjinu kudayaavuka

Vazhithettiyulkkadalilirulil kithaykkunna
Thoniykku disha than vilakkaavuka
Uttavareyaalkkoottamonnilaay thirayunna
Karayum kurunninu thaayaavuka
Aazhakkayathilekkazhnnu thaazhum jeevano
Nninnuyarppinte varamaavuka

Vayarerinjaake valanjonoruthante
Pashi mattumuriyarichoraavuka
Anthikku koodananjeeduvaan mandunna
Penninte koodappirappaavuka
Aakethanuthu viraykkunna vrudhanu
Choodinte romapputhappaavuka
Arivinte padangalokkeyumarulunna
Guru samaksham kooppu kaiyyaavuka

Nilathetti veezhunna koodappirappine
Achanumammaykkumeppozhumunni nee
Achanumammaykkumeppozhumunni nee
Valaraatheyoru nalla makanaavuka
Aaru njanaakanam ? ennunni chodikkil
Aaraakilum nallathennutharam
Language: Malayalam

ആരു ഞാനാകണം
ആരു ഞാനാകണം എന്നുണ്ണി ചോദിക്കിൽ
ആരാകിലും നല്ലതെന്നുത്തരം
ആരു ഞാനാകണം എന്നുണ്ണി ചോദിക്കിൽ
ആരാകിലും നല്ലതെന്നുത്തരം..
ഉച്ചയ്ക്കു തീവെയിൽ‍ കൊള്ളുന്ന പൂവിനെ
തൊട്ടു തലോടും തണുപ്പാവുക
ഇറ്റു വെള്ളത്തിനായ് കേഴുന്ന ജീവന്റെ
നാക്കിലേക്കിറ്റുന്ന നീരാവുക
ആപത്തിലൊറ്റയ്ക്കു നിൽ‍ക്കുന്നൊരുത്തന്റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക

വറ്റിവരണ്ടു വായ് കീറിയ മണ്ണിന്റെ
ഉള്ളം നിറയ്ക്കുന്ന മഴയാവുക
വെയിലേറ്റു വാടിത്തളർന്നൊരു പാന്ഥനു
പായ് വിരിക്കും തണൽമരമാവുക
മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിനു കുടയാവുക

വഴിതെറ്റിയുൾക്കടലിലിരുളിൽ‍ കിതയ്ക്കുന്ന
തോണിയ്ക്കു ദിശ തൻ‍ വിളക്കാവുക
ഉറ്റവരെയാൾ‍ക്കൂട്ടമൊന്നിലായ് തിരയുന്ന
കരയും കുരുന്നിനു തായാവുക
ആഴക്കയത്തിലേക്കാഴ്ന്നു താഴും ജീവനൊ
ന്നിന്നുയർപ്പിന്റെ വരമാവുക

വയറെരിഞ്ഞാകെ വലഞ്ഞോനൊരുത്തന്റെ
പശി മാറ്റുമുരിയരിച്ചോറാവുക
അന്തിക്കു കൂടണഞ്ഞീടുവാൻ‍ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധനു
ചൂടിന്റെ രോമപ്പുതപ്പാവുക
അറിവിന്റെ പാഠങ്ങളൊക്കെയുമരുളുന്ന
ഗുരു സമക്ഷം കൂപ്പു കൈയ്യാവുക

നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ
താങ്ങുന്നൊരലിവിന്റെ നിഴലാവുക
അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെയൊരു നല്ല മകനാവുക
ആരു ഞാനാകണം ? എന്നുണ്ണി ചോദിക്കിൽ
ആരാകിലും നല്ലതെന്നുത്തരം
Movie/Album name: Aashiq Vanna Divasam

Movie Summary: Aashiq Vanna Divasam is a 2018 Malayalam film about a man named Aashiq and the transformative events that unfold over the course of a single day.

Song Credits: Not available.

Musical Style: Melodic Malayalam film song with classical (Carnatic) influence.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists