Aathira Vaanile

2018
Lyrics
Language: English

Um...um...um...
Aathiravaanile thaarakapoovital
Bhoomiye pulkunna ravu
Jaalakavaathilil poonilaachillayil
Randilampraavinte koot
Jeevante thanthriyil ragamaay vannu nee
Saarangi meettunna neram
Oru thoovalaay maarunnu njanum
Um...um....um..

Nee varum ravilaay paathiraathennalin
Thuviral thumbaal njaan thodumbol (2)
Manjala maanjuvo ramazha peythuvo
Nin mizhipeeliyil veenaliyunnu njaan
Perariyaathoree poovinullil
Nooru vaasanthamaay vannu nee niranju
(aathiraavaanile...)

Thaarani ravile thaamarappoykayil
Neelanilaavaay nee varumbol (2)
Venmukil neengiyo vaarmathi vannuvo
Innente praananil nee nirayunnuvo
Punchiri thookumee poovinullil oru
Kaarvarivandu pol njaan kuruki
(aathiraavaanile...)
Language: Malayalam

ഉം...ഉം...ഉം...
ആതിരവാനിലെ താരകപൂവിതൾ
ഭൂമിയെ പുൽകുന്ന രാവ്
ജാലകവാതിലിൽ പൂനിലാചില്ലയിൽ
രണ്ടിളംപ്രാവിന്റെ കൂട്
ജീവന്റെ തന്ത്രിയിൽ രാഗമായ് വന്നു നീ
സാരംഗി മീട്ടുന്ന നേരം
ഒരു തൂവലായ് മാറുന്നു ഞാനും
ഉം...ഉം....ഉം..

നീ വരും രാവിലായ് പാതിരാതെന്നലിൻ
തൂവിരൽ തുമ്പാൽ ഞാൻ തൊടുമ്പോൾ (2)
മഞ്ഞല മാഞ്ഞുവോ രാമഴ പെയ്തുവോ
നിൻ മിഴിപീലിയിൽ വീണലിയുന്നു ഞാൻ
പേരറിയാത്തൊരീ പൂവിനുള്ളിൽ
നൂറു വാസന്തമായ് വന്നു നീ നിറഞ്ഞു
(ആതിരാവാനിലെ...)

താരണി രാവിലെ താമരപ്പൊയ്കയിൽ
നീലനിലാവായ് നീ വരുമ്പോൾ (2)
വെണ്മുകിൽ നീങ്ങിയോ വാർമതി വന്നുവോ
ഇന്നെന്റെ പ്രാണനിൽ നീ നിറയുന്നുവോ
പുഞ്ചിരി തൂകുമീ പൂവിനുള്ളിൽ ഒരു
കാർവരിവണ്ടു പോൽ ഞാൻ കുറുകി
(ആതിരാവാനിലെ...)
Movie/Album name: Orange Valley

Movie Summary: Orange Valley is a 2018 Malayalam film centered on the lives and relationships of workers and residents associated with a tea/orange plantation estate, exploring themes of love, longing, and community.

Song Credits: - Song: Aathira Vaanile - Film: Orange Valley (2018) - Language: Malayalam

Musical Style: Melodic film song with a soft, romantic orchestration typical of contemporary Malayalam cinema.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists