മിഴികൾ നനയും പരിഭവമൊഴികളിലൊരു തേങ്ങൽപോലെ നിന്നുപോയ് ഞാനിന്നേകയായ് വിരഹമഴയിൽ ഹൃദയം എഴുതുമൊരു കവിതപോലെ കേൾക്കുമോ നീയെൻ നോവുകൾ അകലെയോ അരികിലോ എവിടെ നാം മറയുവാൻ.... ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ....
ഏതുവഴിയേ നടന്നാലുമേതോ ഓർമ്മ തിരികെ വിളിക്കും പറയുമോ...അരികെവരാൻ...പ്രാണന്റെ നിഴലായ് ചേർന്നു നിൽക്കാൻ ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ ആരോ വരുന്നതായ് തോന്നിയനേരം താനേ മറന്നുപോയ് ഞാൻ... കാതോർത്തിരുന്നാൽ കേൾക്കാതെകേൾക്കാം നിന്റെ കാലൊച്ചകൾ... അറിയാതകലേ....മറയും കനവായ്....