Alakkuvaanakumo

2018
Lyrics
Language: English

Alakkuvaanaakumo....aazhi than aazhavum
Pemaari than thulliyum....
Soorya chandra thaaraaganangalum
Vinnile vismaya sathyavum....
Alakkuvaanaakumo....

Tharukkal pookkaathe rithukkal pokumpol
Tharukkal pookkaathe rithukkal pokumpol....
Vanasthali vandhyayaay maarunnuu...
Pulakamaarnnozhukiya puzhakal marikkunnu
Saikatham innu kezhunnu....

Jalaveni nara veenu jalarekhayaay maarum
Varuthiyil eriyunnu mannum aakaashavum
Kulirmazha kumbhangalenthatte meghangal
Puthu mandahaasamaay vidaratte poovukal
Vidaratte poovukal.....

Alakkuvaanaakumo....aazhi than aazhavum
Pemaari than thulliyum....
Soorya chandra thaaraaganangalum
Vinnile vismaya sathyavum....
Alakkuvaanaakumo....
Language: Malayalam

അളക്കുവാനാകുമോ....ആഴി തൻ ആഴവും
പേമാരി തൻ തുള്ളിയും....
സൂര്യ ചന്ദ്ര താരാഗണങ്ങളും
വിണ്ണിലെ വിസ്മയ സത്യവും....
അളക്കുവാനാകുമോ....

തരുക്കൾ പൂക്കാതെ ഋതുക്കൾ പോകുമ്പോൾ
തരുക്കൾ പൂക്കാതെ ഋതുക്കൾ പോകുമ്പോൾ....
വനസ്ഥലി വന്ധ്യയായ് മാറുന്നൂ....
പുളകമാർന്നൊഴുകിയ പുഴകൾ മരിക്കുന്നു
സൈകതം ഇന്നു് കേഴുന്നു....

ജലവേണി നര വീണു ജലരേഖയായ് മാറും
വറുതിയിൽ എരിയുന്നു മണ്ണും ആകാശവും
കുളിർമഴ കുംഭങ്ങളേന്തട്ടെ മേഘങ്ങൾ
പുതുമന്ദഹാസമായ് വിടരട്ടെ പൂവുകൾ
വിടരട്ടെ പൂവുകൾ.....

അളക്കുവാനാകുമോ....ആഴി തൻ ആഴവും
പേമാരി തൻ തുള്ളിയും....
സൂര്യ ചന്ദ്ര താരാഗണങ്ങളും
വിണ്ണിലെ വിസ്മയ സത്യവും....
അളക്കുവാനാകുമോ....
Movie/Album name: Kinar
Artists