Akaley Uyarunnu

2018
Lyrics
Language: English

Akale uyarunnu veendum doora janaveedhikal than
Raagaardra gaanam...swaathanthrya geetham
Bhaavaardra geetham...swaathanthrya geetham
Mandaara chempookkal virinja kaalam...
Akale uyarunnu veendum doora janaveedhikal than
Raagaardra gaanam...swaathanthrya geetham
Bhaavaardra geetham...swaathanthrya geetham
Mandaara chempookkal virinja kaalam...
Chem thaaram naadaake thelinja kaalam...

Kodi uyarnna mettil rudhiramittu veezhumpol
Kadalunarnnu paadi karakalaake onnaayi...
Kodi uyarnna mettil rudhiramittu veezhumpol
Kadalunarnnu paadi karakalaake onnaayi...
Poraaduvaan...theeyaaduvaan
Tholkkaatha varggam choppicha mannil
Neeyethu chorappookkaalamaay...
Mandaara poonkaavil jwaalayaay...
Akale uyarunnu veendum doora janaveedhikal than
Raagaardra gaanam...swaathanthrya geetham
Bhaavaardra geetham...swaathanthrya geetham

Balinilangal neele chemparathi choodunnu
Pathitha vargamonnaayi poruthiyetta sindooram
Balinilangal neele chemparathi choodunnu
Pathitha vargamonnaayi poruthiyetta sindooram...
Kai korkkuvaan munneruvaan
Kaiyookku nalkum kanneerkkinaave....
Neeyallo chemmaanappookkalaayi
Munnerum kaalathin sooryanaayi...

Akale uyarunnu veendum doora janaveedhikal than
Raagaardra gaanam...swaathanthrya geetham
Bhaavaardra geetham...swaathanthrya geetham
Chem thaaram naadaake thelinja kaalam...
Language: Malayalam

അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം...സ്വാതന്ത്ര്യഗീതം
ഭാവാർദ്ര ഗീതം...സ്വാതന്ത്ര്യഗീതം
മന്ദാരച്ചെമ്പൂക്കൾ വിരിഞ്ഞ കാലം...
അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം...സ്വാതന്ത്ര്യഗീതം
ഭാവാർദ്ര ഗീതം...സ്വാതന്ത്ര്യഗീതം
മന്ദാരച്ചെമ്പൂക്കൾ വിരിഞ്ഞ കാലം...
ചെം താരം നാടാകെ തെളിഞ്ഞ കാലം...

കൊടി ഉയർന്ന മേട്ടിൽ രുധിരമിറ്റുവീഴുമ്പോൾ
കടലുണർന്നു പാടി കരകളാകെ ഒന്നായി...
കൊടി ഉയർന്ന മേട്ടിൽ രുധിരമിറ്റുവീഴുമ്പോൾ
കടലുണർന്നു പാടി കരകളാകെ ഒന്നായി...
പോരാടുവാൻ...തീയാടുവാൻ
തോൽക്കാത്ത വർഗ്ഗം ചോപ്പിച്ച മണ്ണിൽ
നീയേതു് ചോരപ്പൂക്കാലമായ്...
മന്ദാരപ്പൂങ്കാവിൽ ജ്വാലയായ്‌....
അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം...സ്വാതന്ത്ര്യഗീതം
ഭാവാർദ്ര ഗീതം...സ്വാതന്ത്ര്യഗീതം...

ബലിനിലങ്ങൾ നീളേ ചെമ്പരത്തി ചൂടുന്നു
പതിതവർഗ്ഗമൊന്നായി പൊരുതിയേറ്റ സിന്ദൂരം
ബലിനിലങ്ങൾ നീളേ ചെമ്പരത്തി ചൂടുന്നു
പതിതവർഗ്ഗമൊന്നായി പൊരുതിയേറ്റ സിന്ദൂരം...
കൈ കോർക്കുവാൻ മുന്നേറുവാൻ
കൈയൂക്കു നൽകും കണ്ണീർക്കിനാവേ....
നീയല്ലോ ചെമ്മാനപ്പൂക്കളായി
മുന്നേറും കാലത്തിൻ സൂര്യനായി...

അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം...സ്വാതന്ത്ര്യഗീതം
ഭാവാർദ്ര ഗീതം...സ്വാതന്ത്ര്യഗീതം...
മന്ദാരച്ചെമ്പൂക്കൾ വിരിഞ്ഞ കാലം...
ചെം താരം നാടാകെ തെളിഞ്ഞ കാലം...
Movie/Album name: Sakhaavinte Priyasakhi
Artists