പുളിനങ്ങൾ ചൂടി നിൽക്കുമാ പുഷ്പ്പാഞ്ജന മാദജാലവും തളിരിൻ തല നിറയുന്നീ മൺമാറിൽ...(2) കണ്ണിന്നു കുളിരായിടും മാലേയസുകൃതങ്ങളാൽ ഹൃദയങ്ങൾ നിറയുന്നീ പ്രകൃതീശ്വരം.... ഈ ഭൂവിൽ എൻ ജന്മം സായൂജ്യമായ് ഈ തണലിൽ വിരിയും സ്നേഹം ഗഗനോപമം ഈ മണ്ണിൽ ഈ ജന്മം വരമേകുമോ.... ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ വ്രീളാവതിയായെൻ ഗ്രാമം....
കുളിർമഞ്ഞിൽ പൂത്തുനിൽക്കുമാ കുടമുല്ലപ്പൂവിൻ ഗന്ധമായ് സ്‌മൃതിമേയും മധുവാർന്നൊരാ ബാല്യം...(2) പ്രിയമേകുമാ വേളകൾ പുണ്യമായ് അണഞ്ഞീടവേ... നിറവാനം നിറയുന്നു വർണ്ണങ്ങളാൽ.... ഹൃദയത്തിൽ നിറയും പുളകം പരകോടിയായ് മനതാരിൽ വഴിയും മധുരം നിറയാഴിയായ്... ഈ മണ്ണിൽ വിരിയും സ്വപ്നം ശതകോടിയായ്....