Allalaam

2018
Lyrics
Language: Malayalam

അല്ലലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട ചുറ്റിയ ദേവനെ കണ്ടോ നീ

അകലത്തു നിൽക്കാതെ അരികത്തു വന്നാട്ടെ
ആരാരും കാണാതെ നിൻ മുഖം കണ്ടോട്ടേ
ആടിക്കളിച്ചീടാം ഓടിക്കളിച്ചീടാം
ആൽമരച്ചോട്ടിലൊളിച്ചീടാം

ആരാമവീഥിയിൽ പാറിപ്പറന്നീടും ആശക്കിളിമകളേ നിന്റെ
അഴകേറും സുന്ദര പൂമേനി കാണുവാൻ ആദിത്യനിന്നും വരും

ആരാരും കാണാതെ ആരോടും പറയാതെ
ആനന്ദം പകരാനായ് നിന്നിൽ അലിഞ്ഞീടും
ആടിക്കളിച്ചീടാം ഓടിക്കളിച്ചീടാം
ആൽമരച്ചോട്ടിലൊളിച്ചീടാം
അല്ലലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട ചുറ്റിയ ദേവനെ കണ്ടോ നീ

അരയന്നപ്പൊയ്കയിൽ നീന്തിക്കുളിച്ചു നീ ആനന്ദനൃത്തമാടൂ
നിന്റെ അഴകേറും സുന്ദരനീരാട്ടു കാണുവാൻ ആദിത്യനിന്നും വരും
അരയന്നപ്പൊയ്കയിൽ നീന്തിക്കുളിച്ചു നീ ആനന്ദനൃത്തമാടൂ
നിന്റെ അഴകേറും സുന്ദരനീരാട്ടു കാണുവാൻ ആദിത്യനിന്നും വരും
ആരാരും കാണാതെ ആരോടും പറയാതെ
അന്തി മയങ്ങുമ്പോൾ അകലെ മറഞ്ഞീടും
ആടിക്കളിച്ചീടാം ഓടിക്കളിച്ചീടാം
ആൽമരച്ചോട്ടിലൊളിച്ചീടാം

അല്ലലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട ചുറ്റിയ ദേവനെ കണ്ടോ നീ
അകലത്തു നിൽക്കാതെ അരികത്തു വന്നാട്ടെ
ആരാരും കാണാതെ നിൻ മുഖം കണ്ടോട്ടേ
ആടിക്കളിച്ചീടാം ഓടിക്കളിച്ചീടാം
ആൽമരച്ചോട്ടിലൊളിച്ചീടാം
അല്ലലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട ചുറ്റിയ ദേവനെ കണ്ടോ നീ
Movie/Album name: School Diary
Artists