Anthimaanam

2017
Lyrics
Language: English

Anthimaanam mele maanam mele pongi paari pokaamallo...
Thennum megham pole minnal choodi kaattin theril pokaamallo....
Iru chirakukalithaa chalanavumithaa shalabhamaay chirakadichuyarunnu...oh...oh...
Manimukilala mele...mazhayithal nullaan
Chadulamaayudalukal unarunnu...oh...oh...
Vaaniluyare....vaaniluyare....
Thaazheyoru chirakadi chirakadi manamaake....
Vaaniluyare....vaaniluyare....
Thaazheyoru chirakadi chirakadi manamaake....

Nediyoduvilee mohaminiyathu nukaruvaan varunnuu
Veenu palakuri thaanu chirakukal oduvil naam uyarunnuu....
Theeraathe theeraathe ee janmam angane maayaa maraalamaay paarename...
Mookaashrudhaarakal porunnithaa neela meghaalayangalil cherunnu naam...
Uyaruyaroo...uyaruyaroo...ee mannin mele mele....
Anthimaanam mele maanam mele pongi paari pokaamallo...

Shyaama vijanamaam ee apaaratha lahariyaay kinaavaay...
Ethorasulabha maathra varumathilalayuvaan mamukkaay
Poyaalum poyaalum theeraatha doorangal kaineettiyaalethum polallayo...
Ekaantha yaamangal theerunnithaa munnil kaanaan kothikkum pularkaalamaay
Uyaruyaruu...uyaruyaruu...ee mannin mele mele....

Anthimaanam mele maanam mele pongi paari pokaamallo...
Thennum megham pole minnal choodi kaattin theril pokaamallo....
Iru chirakukalithaa chalanavumithaa shalabhamaay chirakadichuyarunnu...oh...oh...
Manimukilala mele...mazhayithal nullaan
Chadulamaayudalukal unarunnu...oh...oh...
Vaaniluyare....vaaniluyare....
Thaazheyoru chirakadi chirakadi manamaake....
Vaaniluyare....vaaniluyare....
Thaazheyoru chirakadi chirakadi manamaake....
Language: Malayalam

അന്തിമാനം മേലേ മാനം മേലേ പൊങ്ങിപ്പാറി പോകാമല്ലോ...
തെന്നും മേഘം പോലെ മിന്നൽ ചൂടി കാറ്റിൻ തേരിൽ പോകാമല്ലോ...
ഇരു ചിറകുകളിതാ ചലനവുമിതാ ശലഭമായ് ചിറകടിച്ചുയരുന്നു...ഓ...ഓ...
മണിമുകിലല മേലേ....മഴയിതൾ നുള്ളാൻ
ചടുലമായുടലുകൾ ഉണരുന്നു...ഓ...ഓ...
വാനിലുയരേ....വാനിലുയരേ....
താഴെയൊരു ചിറകടി ചിറകടി മനമാകെ...
വാനിലുയരേ....വാനിലുയരേ....
താഴെയൊരു ചിറകടി ചിറകടി മനമാകെ...

നേടിയൊടുവിലീ മോഹമിനിയതു നുകരുവാൻ വരുന്നൂ
വീണു പലകുറി താണു ചിറകുകൾ ഒടുവിൽ നാം ഉയരുന്നൂ...
തീരാതെ തീരാതെ ഈ ജന്മമങ്ങനെ മായാ മരാളമായ് പാറേണമേ....
മൂകാശ്രുധാരകൾ പോരുന്നിതാ നീല മേഘാലയങ്ങളിൽ ചേരുന്നു നാം...
ഉയരുയരൂ....ഉയരുയരൂ....ഈ മണ്ണിൻ മേലേ മേലേ....
അന്തിമാനം മേലേ മാനം മേലേ പൊങ്ങിപ്പാറി പോകാമല്ലോ...

ശ്യാമവിജനമാം ഈ അപാരത ലഹരിയായ് കിനാവായ്...
ഏതൊരസുലഭ മാത്ര വരുമതിലലയുവാൻ നമുക്കായ്
പോയാലും പോയാലും തീരാത്ത ദൂരങ്ങൾ കൈനീട്ടിയാലെത്തും പോലല്ലയോ...
ഏകാന്ത യാമങ്ങൾ തീരുന്നിതാ മുന്നിൽ കാണാൻ കൊതിക്കും പുലർകാലമായ്
ഉയരുയരൂ....ഉയരുയരൂ....ഈ മണ്ണിൻ മേലേ മേലേ...

അന്തിമാനം മേലേ മാനം മേലേ പൊങ്ങിപ്പാറി പോകാമല്ലോ...
തെന്നും മേഘം പോലെ മിന്നൽ ചൂടി കാറ്റിൻ തേരിൽ പോകാമല്ലോ...
ഇരു ചിറകുകളിതാ ചലനവുമിതാ....ശലഭമായ് ചിറകടിച്ചുയരുന്നു...ഓ...ഓ...
മണിമുകിലല മേലേ....മഴയിതൾ നുള്ളാൻ
ചടുലമായുടലുകൾ ഉണരുന്നു...ഓ...ഓ...
വാനിലുയരേ....വാനിലുയരേ....
താഴെയൊരു ചിറകടി ചിറകടി മനമാകെ...
വാനിലുയരേ....വാനിലുയരേ....
താഴെയൊരു ചിറകടി ചിറകടി മനമാകെ...
Movie/Album name: Vimaanam
Artists