ആരോ കണ്ണിൽ കുത്തണ് നെഞ്ചിൽ കൊത്തണ് കാണാതാരാണ് ഞാനോ താനേ കുത്തിയ വിധിയിൽ വീണൊരു മണ്ടച്ചാരാണോ ആ ...ആ ....ആ...ആ...ആ...ആ...
തേടാം വാനിലൊരിടം ഇനി താരത്തട്ടിലിലാടാൻ പോയീടാം നേടാം കാതമകലെ പഴി മേലത്തങ്ങനെ ചേലും കാണാൻ ആ ...ആ ...ആ...ആ....
കൂട് തേടാതെ ഞാനും നീയും പോയ് എങ്ങോ കാത്തുനിൽക്കാതെ ഗാനം താനേ പോയ് മുന്നേ തുള വീണൊരു നെഞ്ചിൽ തട്ടിയ കുഴലൂത്തുണ്ടേ കറ മോന്തിയ നാട്ടാർ കുത്തണ തുടികൊട്ടാണെ പറ കൊട്ടണ് പഹയന്മാരുടെ നിറവിൻ കതിരേ ചിറ പൊട്ടണ് കരളും കത്തണ് തീ പടരണ് നാടാകെ
കൂട്ടിനീണങ്ങൾ അലയൊലിയായ് പൂത്തിറങ്ങുന്നു താഴ്വാരം കൂടൊഴിഞ്ഞെത്തി കുയിലിണകൾ മോഹമായ് നിന്നു ആകാശം കൂട്ടിനീണങ്ങൾ അലയൊലിയായ് പൂത്തിറങ്ങുന്നു താഴ്വാരം കൂടൊഴിഞ്ഞെത്തി കുയിലിണകൾ മോഹമായ് നിന്നു ആകാശം ആ...ആ....ആ...ആ....
Movie/Album name: History of Joy
Movie Summary:History of Joy is a 2017 Malayalam drama about a successful lawyer, Joy, whose life unravels after a series of personal and professional setbacks, forcing him to confront his past and rediscover what truly matters.
Song Credits: Sung by Karthik; composed by Bijibal; lyrics by Santhosh Varma.
Musical Style: Melodic, soft-rock-inflected film song with a gentle, uplifting feel.