അറബിനാട്ടിലു പൊന്നു വെളയണ കഥകളായിരം കേട്ടു വീട്ടില് ഗതിയില്ലാണ്ടൊരു പോക്കു പോയത് കേൾക്ക് ചങ്ങായീ ഞമ്മളു കൊടലു കരിയണ വെയിലും കൊണ്ടൊരു കടലിനിപ്പുറം നിന്നു പൊരിയണതോർക്കു ചങ്ങായീ എൻ കഥ കേൾക്ക് ചങ്ങായീ
അറബിനാട്ടിലു പൊന്നു വെളയണ കഥകളായിരം കേട്ടു വീട്ടില് ഗതിയില്ലാണ്ടൊരു പോക്കു പോയത് കേൾക്ക് ചങ്ങായീ ഞമ്മളു കൊടലു കരിയണ വെയിലും കൊണ്ടൊരു കടലിനിപ്പുറം നിന്നു പൊരിയണതോർക്കു ചങ്ങായീ എൻ കഥ കേൾക്ക് ചങ്ങായീ..
വീട്ടിലുള്ള വിശേഷമെഴുതിയ കത്തു കൈയിലു കിട്ടും നേരം കത്തിയെരിയണ സൂര്യൻ ഞമ്മടെ ചങ്കിലാളുന്നു കൽബിലെ മൈന തേങ്ങുന്നു അവളുടെ കണ്ണുനീരിൽ അലിഞ്ഞ വാക്കുകൾ കണ്ടു കരളു പെടഞ്ഞ് മറുപടി ചൊല്ലിടാതെ വേദന കടിച്ചു തീർക്കും ഞാൻ കുബൂസിൽ കടിച്ചു തീർക്കും ഞാൻ..
അത്തറും നഖംവെട്ടിയും ഒരു പാട്ടുപെട്ടിയും ബാമും സിഗരറ്റും ഹീറോപേനയും കൂളിംഗ് ഗ്ലാസ്സുമായ് പെട്ടി കെട്ടുമ്പോൾ പണ്ട് പെട്ടി കെട്ടുമ്പോൾ ചെറിയൊരു കവറിനുള്ളില് വാങ്ങി വെച്ചൊരു പിരിശമേറിയ സ്വർണ്ണമാലയിൽ ചേർത്തു വെച്ചൊരു വിരഹമണികള് പുഞ്ചിരിക്കുന്നു കാണാൻ പൂതിയേറുന്നു
പൊന്നുമക്കടെ കുഞ്ഞുചിരികളും വേണ്ടപ്പെട്ടവർ മാഞ്ഞുപോയതും നാട്ടിലൊഴുകണ പുഴയും മഴയുമിന്നാരു കാണുന്നു ഞങ്ങടെ വിധിയിതാകുന്നു നമ്മുടെ നാട്ടിൽ ഉൽസവക്കാലമായിടും നേരം കൽബു പിടഞ്ഞു പോകിലും യോഗമില്ലൊരു നാളും ഞങ്ങളെ ഓർക്കു ചങ്ങായീ പാവം പ്രവാസി ചങ്ങായി..