Alanjoriyana

2017
Lyrics
Language: Malayalam

അല ഞൊറിയണ തീരത്ത് പുഴയൊഴുകണ നേരത്ത്
പാതി മൂളി ചൊന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ് വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണപ്പാട്ടിൻ താളം പോയേ ഹൊയ്

നാടു വറ്റണു കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദൈവേ
നാടു വറ്റണു കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദൈവേ
ചിരി തൂകണ നേരം ചില നേരറിയാം
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടിത്തൂവാം സ്നേഹം
തിന്ത കിട തക്കതക്ക തിന്ത കിട തക്കതക്ക
തിന്ത കിട തക്കതരികിട താ

കൂടു നെയ്യണ കിളി കുറുകണ് കാടു പൂക്കണ മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ ഹോയ്
കൂടു നെയ്യണ കിളി കുറുകണ് കാടു പൂക്കണ മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ
ചിരി തൂകണ നേരം ചില നേരറിയാം
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടിത്തൂവാം സ്നേഹം
തിന്ത കിട തക്കതരികിട തിന്ത കിട തക്കതരികിട
തിന്ത കിട തക്കതരികിട താ

അല ഞൊറിയണ തീരത്ത് പുഴയൊഴുകണ നേരത്ത്
പാതി മൂളി ചൊന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ് വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണപ്പാട്ടിൻ താളം പോയേ ഹൊയ്
Movie/Album name: Chakkaramaavin Kombathu
Artists