Aakaasha Palakombathu

2017
Lyrics
Language: Malayalam

ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ
ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ
ചിറകു നീർത്തി അലകൾ നീന്തി ഉയരെ നീ പോകുവോളം
ആയിരം കണ്ണുകളോടെ താഴെ കാണാൻ ഞാനെന്നും ഇല്ലേ
ആ വിളി കേൾക്കുവാൻ ചാരെ കാതോർത്തെന്നും ഞാൻ കൂടെയില്ലേ
ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ

താരാട്ടു പാടാൻ പാലൂട്ടാൻ പുൽകാൻ
അമ്മയെപ്പോലെ തലോടാൻ
ഞാനില്ലേ എന്നോമൽ പൂവേ
വാർമുടിയും കോതിയിടാം വാസനയാൽ മൂടാം ഞാൻ
പാൽച്ചോറു നൽകാം നിലാവേ
തേനൊഴും നിൻ വാക്കിൽ വീണലിയും എൻ മൗനം
എന്നുള്ളിൽ പൂക്കും വസന്തം
ഓരോ നാളും മാറിൽ ചൂടും
ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ

മാമുണ്ണാൻ ചായാൻ കാലത്തെണീക്കാൻ
നിന്നോടു ചൊല്ലാനൊരാളായ്
പിന്നാലെയെന്നും ഞാനില്ലേ
കൈ വളരാൻ കാൽ വളരാൻ നിൻ തണലായ് മാറാം ഞാൻ
നല്ലോരു നാളിൻ കിനാവേ
പാതകളിൽ കാലിടറാതോടി വരൂ പൊൻമണിയേ
നാളത്തെ നാടിൻ തിടമ്പേ
നേരിൻ ലോകം കാണാൻ പോരൂ
ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ
ചിറകു നീർത്തി അലകൾ നീന്തി ഉയരെ നീ പോകുവോളം
ആയിരം കണ്ണുകളോടെ താഴെ കാണാൻ ഞാനെന്നും ഇല്ലേ
ആ വിളി കേൾക്കുവാൻ ചാരെ കാതോർത്തെന്നും ഞാൻ കൂടെയില്ലേ
ആകാശപ്പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ
മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ
Movie/Album name: Aakasha Mittayi
Artists