Avesha Choolamadichu

2017
Lyrics
Language: Malayalam

ചിരിച്ചു നിൽക്കണ വരിക്കപ്ലാവിനോടടക്കം ചൊല്ലണതെന്താണ്
കിണുക്കം മാറ്റീട്ടിങ്ങടുത്തു വന്നിട്ട് ഉറക്കെ പാടടീ പൂങ്കാറ്റേ

ഏ.. ആവേശ ചൂളമടിച്ചാഘോഷ താളമടിച്ചാട് സദിർ പാട്
പുളിഞ്ചോടിൻ മണ്ണാട് നെഞ്ചൂക്കോടെ നീ പാട്
പഞ്ചാരിത്താളത്തിൽ ചെണ്ടയടി കിലുക്കെ
പാടിരാഗയാടിയായോടി കൂടെ വരുന്നേ
നീലാണ്ടൻ ചെമ്പുലികൾ തോറ്റോടി ചുണ്ടെലി പോലെ
ആവേശ ചൂളമടിച്ചാഘോഷ താളമടിച്ചാട് സദിർ പാട്
ഏ ആവേശ ചൂളമടിച്ചാഘോഷ താളമടിച്ചാട് സദിർ പാട്
ചിരിച്ചു നിൽക്കണ വരിക്കപ്ലാവിനോടടക്കം ചൊല്ലണതെന്താണ്
കിണുക്കം മാറ്റീട്ടിങ്ങടുത്തു വന്നിട്ട് ഉറക്കെ പാടടീ പൂങ്കാറ്റേ

ഇന്നീ നാടിനു പിള്ളേരു വേല
ഏഴൈക്കൂട്ടത്തിൻ ആറാട്ടുവേള
മേലേ ചെന്താരകരാവേ വായോ
താഴെ പൊൻതാമരപ്പൂച്ചേ കൂടെ കണ്ടോ
ഹേ മാടത്തിൽ തൊട്ടുകളിച്ചാൽ
നിന്നെ കൊത്തിടുമേ ചേരകളൊക്കെ
ആരും ചില്ലറയല്ലേ നോവിച്ചാൽ നിന്നു തരില്ലേ
പാടി രാഗയാടിയായോടി കൂടെ വരുന്നേ
നീലാണ്ടൻ ചെമ്പുലികൾ തോറ്റോടി ചുണ്ടെലി
ചിരിച്ചു നിൽക്കണ വരിക്കപ്ലാവിനോടടക്കം ചൊല്ലണതെന്താണ്
ആവേശ ചൂളമടിച്ചാഘോഷ താളമടിച്ചാട് സദിർ പാട്

കൈയ്യൂക്കേറിയോൻ അങ്കം ജയിച്ചേ
വേണേ നീ വന്ന് കാണെന്റെ മൈനേ
ആരേ ഇനി വെല്ലാനിരിയാരേ ആരേ
ഉണ്ടേലൊന്നീ വഴി പോരേ പോരേ
ഓ മുട്ടാനൊരു മുട്ടു മടക്കി
പൊന്നേ ഇക്കരെ നാം ഒത്തുപിടിക്ക്
ഉള്ളം തുള്ളിയലച്ചേ ഉന്മേഷക്കുപ്പിയടിച്ചേ
പാടി രാഗയാടിയായോടി കൂടെ വരുന്നേ
നീലാണ്ടൻ ചെമ്പുലികൾ തോറ്റോടി ചുണ്ടെലി
ചിരിച്ചു നിൽക്കണ വരിക്കപ്ലാവിനോടടക്കം ചൊല്ലണതെന്താണ്
Movie/Album name: Chicken Kokkachi
Artists