Aalaayaal (Walk & Kill Mix)

2017
Lyrics
Language: Malayalam

ഏ തന്താനാനേ തന്താനാനാ നേ..
ഏ തന്താനാനേ താനാനാനാ നേ..
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊ്രു കുളവും വേണം
ഏ തന്താനാനേ തന്താനാനാ നേ..
ഏ തന്താനാനേ താനാനാനാ നേ..
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ച് ചെന്നകം പൂകാന്‍ ചന്ദനം വേണം
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനി മകളായാൽ അടക്കം വേണം (2)
നാടായാൽ നൃപന്‍ വേണം അരികെ മന്ത്രിമാർ വേണം (2)
നാടിനു ഗുണമുള്ള പ്രജകൾ വേണം (2)
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ, കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണൻ നല്ലൂ
പടയ്ക്ക് ഭരതന്‍ നല്ലൂ, പറവാന്‍ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
ഏ തന്താനാനേ തന്താനാനാ നേ..
ഏ തന്താനാനേ താനാനാനാ നേ..
Movie/Album name: Solo
Artists