ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം കുളിച്ച് ചെന്നകം പൂകാന്‍ ചന്ദനം വേണം ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം ഏ തന്താനാനേ തന്താനാനാ നേ.. ഏ തന്താനാനേ താനാനാനാ നേ..
പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2) പൂമാനിനിമാര്‍കളായാൽ അടക്കം വേണം നാടായാൽ നൃപന്‍ വേണം അരികെ മന്ത്രിമാർ വേണം (2) നാടിനു ഗുണമുള്ള പ്രജകൾ വേണം ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം ഏ തന്താനാനേ തന്താനാനാ നേ.. ഏ തന്താനാനേ താനാനാനാ നേ.. ഏ തന്താനാനേ തന്താനാനാ നേ.. ഏ തന്താനാനേ താനാനാനാ നേ..