Aathire Aathire

2017
Lyrics
Language: Malayalam

ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്
നീയെൻ പാഴ്ചില്ലകളിൽ ഇലപൊഴിയാൻ അണയും ശിശിരം
ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ
വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെണ്മലരേ
നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ

നിൻ തണലരികെ കണി എൻ മലരായ് പതിയേ തല ചായ്ക്കാൻ
നിൻ നെറുകയിലെ ഈ ചുരുൾമുടിയിൽ നനവായ് ഞാൻ തഴുകാം
പറയാമൊഴി തൻ ഓർമ്മകളിൽ നിൻ മിഴിയിൽ കതിരിടും നെയ്ത്തിരികൾ
അകലെ പോയൊരു വാസരങ്ങൾ മനമാകെ പുണരുകയായ്
ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്

എൻ ജനലഴിയിൽ വെയിൽ പൂമൊട്ടു പോൽ ഒരുനാൾ നീ വിരിയേ
ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയേ പടരൂ നീ
അഴകേ അണുവും നീ നിറയെ ഇന്നോരോ ഞൊടിയിലും നിൻ അലകൾ
മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ അലിയുകയായ്

ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്
നീയെൻ പാഴ്ചില്ലകളിൽ ഇലപൊഴിയാൻ അണയും ശിശിരം
ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ
വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെണ്മലരേ
നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ
Movie/Album name: Zacharia Pothen Jeevichirippundu
Artists