Akannirunnuvo

2017
Lyrics
Language: Malayalam

അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ
പോകു മഴമേഘമേ പറയണം മിഴിയോരം
നനയുന്നിതാ.. നനയുന്നിതാ... നനയുന്നിതാ....
അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ

തണലു പാകിയ പൂമരത്തിനും ദുരിതമേകുകയായിരുന്നോ
മലരു തൂകിയ മാമരത്തിനും മുറിവതേകുകയായിരുന്നോ
തണലു പാകിയ പൂമരത്തിനും ദുരിതമേകുകയായിരുന്നോ
മലരു തൂകിയ മാമരത്തിനും മുറിവതേകുകയായിരുന്നോ
അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ

പടരുമേതൊരു തീയിലെന്ന പോൽ കരളു നീറുകയാണിവിടെ
അലകൾ സാഗരതീരമെന്ന പോൽ നിറയെ നോവുകളാണിവിടെ
പടരുമേതൊരു തീയിലെന്ന പോൽ കരളു നീറുകയാണിവിടെ
അലകൾ സാഗരതീരമെന്ന പോൽ നിറയെ നോവുകളാണിവിടെ
അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ
അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ
പോകു മഴമേഘമേ പറയണം മിഴിയോരം
നനയുന്നിതാ.. നനയുന്നിതാ... നനയുന്നിതാ....
Movie/Album name: Gandhinagaril Unniyarcha
Artists