Aamina Thaathede

2017
Lyrics
Language: Malayalam

ആമിനത്താത്തേടെ പൊന്നുമോളാണ് നാട്ടിലെ ചേലുള്ള പെണ്ണാണ്
വാപ്പാടെ പുന്നാര മോളാണ് വാപ്പാടെ കൊച്ചു ബീയാത്തു
ആമിനത്താത്തേടെ പൊന്നുമോളാണ് നാട്ടിലെ ചേലുള്ള പെണ്ണാണ്
വാപ്പാടെ പുന്നാര മോളാണ് വാപ്പാടെ കൊച്ചു ബീയാത്തു

പെരുമീൻ പിടയ്ക്കണ കണ്ണാണ് കവിത തുടിക്കണ കണ്ണാണ്
കരളില് മുന്തിരിച്ചാറു നിറയ്ക്കണൊരഴകിന്റെ പൊന്നൊളി മുത്താണ്
കാരെള്ളിൻ മണമുള്ള നീലമുടിയിഴ കോതി മിനുക്കി നടപ്പാണ്
മാനത്തു മിന്നണ മാണിക്യ പൂത്താലി മോഹിച്ചു കാലം കഴിപ്പാണ്
മനിസനെ കാണുമ്പം നാണിച്ച് പെണ്ണ് ഇളമാന്റെ ചേലിക്ക് പായണ്
മണിയറ പൂകണ കാര്യമോർക്കുമ്പം കരളിലു കൈനാറി പൂക്കണ്

നിക്കാഹു കാലമടുത്തു ബീയാത്തു ഇക്കിളി കൊണ്ട് തുടിയ്ക്കണ്
കവിളത്തു മിന്നണ കാക്കപ്പുള്ളിയിൽ കവിത വിരിയണ് മായണ്
ആരോരും കാണാതെ സ്വപ്നത്തിലൂടവൾ മാരനെ കണ്ട് ചിരിക്കണ്
വെള്ളത്തലയണ മേലേ നുള്ളിയ കള്ളി ചിരിച്ചു കുഴയണ്

ആമിനത്താത്തേടെ പൊന്നുമോളാണ് നാട്ടിലെ ചേലുള്ള പെണ്ണാണ്
വാപ്പാടെ പുന്നാര മോളാണ് വാപ്പാടെ കൊച്ചു ബീയാത്തു
വാപ്പാടെ പുന്നാര മോളാണ് വാപ്പാടെ കൊച്ചു ബീയാത്തു...
വാപ്പാടെ പുന്നാര മോളാണ് വാപ്പാടെ കൊച്ചു ബീയാത്തു
Movie/Album name: Honey Bee 2.5
Artists