കടപ്പുറത്തെ ചൊരിമണലിൽ തനിച്ചിരുന്നോളേ കടൽപ്പാലത്തിൻ നിഴലു പറ്റി മറഞ്ഞിരുന്നോളേ കടപ്പുറത്തെ ചൊരിമണലിൽ തനിച്ചിരുന്നോളേ കടൽപ്പാലത്തിൻ നിഴലു പറ്റി മറഞ്ഞിരുന്നോളേ മുപ്പാലം കടന്നെത്തിയ സൂര്യനെ നോക്കിച്ചിരിച്ചോളേ കറുത്ത കാളിപ്പാലം കടന്നിട്ടും കരിമിഴിയാളേ കൊത്തിവലിക്കുന്ന നോട്ടവുമായ് കൊച്ചു പൂവാലന്മാർ കൂട്ടം കൂടുന്നൊരു കൊച്ചു കടപ്പാലം കൊച്ചു കടപ്പാലം കടന്നെത്തും സുന്ദരിപ്പെണ്ണാളേ
പൂവരശുകൾ തണൽ വിരിക്കണ തുണി പൊക്കി പാലം പൂവരശുകൾ തണൽ വിരിക്കണ തുണി പൊക്കി പാലം.. നിന്റെ കണങ്കാൽ ഉമ്മ വെച്ചങ്ങനെ കള്ളച്ചിരി ചിരിക്കും കൊലുസ്സിന്റെ ഒപ്പം ചിരിക്കുന്ന ചങ്ങല പാലം താണ്ടി വരുന്നവളേ ആലപ്പുഴക്കാരീ എന്റെ ആലപ്പുഴക്കാരീ
കുമ്മിയടിക്കുന്ന പെണ്ണുങ്ങളുള്ളൊരു കൊമ്മാടിപ്പാലം പള്ളിക്കൂടം പിള്ളേർ തുള്ളിവരുന്ന ശവക്കോട്ടപ്പാലം കുമ്മിയടിക്കുന്ന പെണ്ണുങ്ങളുള്ളൊരു കൊമ്മാടിപ്പാലം പള്ളിക്കൂടം പിള്ളേർ തുള്ളിവരുന്ന ശവക്കോട്ടപ്പാലം പകൽക്കിനാവു കണ്ടു നടന്നു പരദേശി ഞാനും പാലങ്ങളേറെ കേറി നടന്നു നിന്നുടെ പിന്നാലെ ഈ പട്ടണം പോലെ നീയുമിന്നെന്നെ വട്ടം കറക്കിയില്ലേ ഈ പട്ടണം പോലെ നീയുമിന്നെന്നെ വട്ടം കറക്കിയില്ലേ... ആലപ്പുഴക്കാരീ എന്റെ ആലപ്പുഴക്കാരീ
മുല്ലപ്പൂമണം ഒഴുകിയെത്തും മുല്ലയ്ക്കൽത്തെരുവിൽ എന്റെ മുഖം കണ്ടപ്പോൾ നഖം കടിച്ചൊരു മൊഞ്ചത്തിപ്പെണ്ണേ നിന്റെ മിഴിത്തുമ്പിന്റെ പെടപ്പു കണ്ടു ഞാൻ മയങ്ങി നിന്നു പെണ്ണേ ഒന്നും മിണ്ടാതെ ഇമ ചിമ്മാതെ നീയും നിന്നില്ലേ ഒന്നും മിണ്ടാതെ ഇമ ചിമ്മാതെ നീയും നിന്നില്ലേ...