ആരോ കൂടെ...ആരാരോ കൂടെ തീരങ്ങൾ ചേരും...പുതിയ നേരം പോലെ നെഞ്ചിൽ കിളികൾ പാടി ആരൊരാൾ അരികിലായോ.... മധുരമായ് അവളടുത്തുവോ കൂടെ നടന്നുവോ ചാരെ ചാരെ കാണും നേരത്തെല്ലാം തമ്മിൽ മിണ്ടിച്ചൊല്ലി കൂടെ വന്നു ചങ്ങാതി കാണാദൂരത്തെല്ലാം പോയി മായക്കാറ്റിൻ തൂവൽ തേടാൻ ഒന്നായ് അടുത്തതാരോ.... ഓ...ആരൊരാൾ ഓ...നിറങ്ങളായ് ചേരുന്നിതാ ഈ വഴികളിൽ കണ്മണികളിൽ...
ചാരത്താരോ...നെഞ്ചോരത്താരോ താരങ്ങൾ തേടും..പുതിയ വാനം പോലെ മിന്നും ചിറകുകമായ് പതിയെ നീ അരികിലായോ അലയുമീ വഴിയലകളിൽ...കൂടെ നടന്നു എന്നും തമ്മിൽ കാണും നേരം ഉള്ളിന്നുള്ളിൽ ആരോ പാടി ആരാണീ ചങ്ങാതി ദൂരെ മാറും മേഘക്കോളും മുന്നിൽ ചായും മഴവിൽ മായും തമ്മിലറിയും നേരം ആരൊരാൾ...നിറങ്ങളായ് ചേരുന്നിതാ ഈ വഴികളിൽ കണ്മണികളിൽ....