Arikaaykayaalalla

2017
Lyrics
Language: Malayalam

അറിയായ്കയാലല്ല. സ്നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറി നിന്നു
തെളിവാർന്ന പൊൻതാര കിരണങ്ങളേതുമേ
പതിയാതെ പിൻവാങ്ങി നിന്നു
അറിയായ്ക അല്ല തെല്ലും… (2)
നിൻ മനമറിയായ്കയല്ല തെല്ലും…
അറിയായ്കയാലല്ല. സ്നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറി നിന്നു

രാവിൻ ഈറൻ വിരൽ തൊട്ടുവെന്നാൽ
കുളിർകാറ്റിൽ വിരിഞ്ഞു പോയാലോ
നീരാടുമാനന്ദ നീരാഴിയിൽ
പൂർണ ചന്ദ്രനായ് എൻ മനസ്സപ്പോൾ
അറിയാമതെനിക്കെന്നാലുംഒരു വേല വെയിലൊന്നു വന്ന്തൊട്ടാലിതു വാടുമെന്നറിഞ്ഞു .. ഞാൻ
അറിയായ്കയാലല്ല. സ്നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറി നിന്നു

നീളെ നീരോളം തലോടിയെന്നാൽ
നറും പൂവിതൾ പുഞ്ചിരിച്ചാലോ
ഓ.. സഖീ..ആലോലമാനന്ദ രാഗാർദ്രമായി
മഞ്ഞു പൂവുപോൽ ഞാൻ കാത്തുനിൽക്കും
അറിയാം എനിക്കതെന്നാലും
ഒരുമാത്ര കാറ്റത്തുലഞ്ഞു പോയാൽ
ഇതളറ്റ് വീഴുമെന്നോർത്തേൻ ഞാൻ
അറിയായ്കയാലല്ല. സ്നേഹമേ…
നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറി നിന്നു
Movie/Album name: Vishwaasapoorvam Mansoor
Artists