Aalin Kombil

2017
Lyrics
Language: Malayalam

ഊം..ഊം..ഊം..ഊം..
രാരിരാരോ ആരാരിരാരോ രാരീ രാരാരോ
ആലിൻ കൊമ്പിൽ ചാഞ്ചാടീ മൂളിപ്പാടും കുയിലമ്മേ (2)
രാരീരാരം പാടുമോ നീ എൻ ഓമൽ കുഞ്ഞുറങ്ങാൻ (2)
രാരിരാരോ ആരാരിരാരോ രാരീ രാരാരോ
രാരിരാരോ ആരാരിരാരോ രാരീ രാരാരോ...

ഒഴുകും കോടമഞ്ഞിൻ കുളിരിൽ മുങ്ങും പൂ പോലെ
രാവിൽ ഏകയായ് സ്വപ്നത്തേരിൽ തഴുകുമ്പോൾ (2)
പൂക്കുമുള്ളിൽ പൊൻ കടമ്പും നോക്കി നിന്നാൽ വാസന്തം
ഇനിയും പാടൂ കുയിലേ താരാട്ടിൻ ഈണം
പുള്ളിക്കുയിലേ ചെല്ലക്കുയിലേ ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ പറയാമോ നീ കിന്നാരം

മുന്നിൽ സന്ധ്യ വീണ്ടും ചായം തൂകി ചേലൊന്നിൽ
നിറയും മിഴികളിലാകെ ഏതോ ചിത്രം തെളിയുമ്പോൾ (2)
ഇത്ര കാലം മായാതുള്ളിൽ കാത്തു വെയ്ക്കും മധുരഗാനം
ഇനിയും പാടൂ കുയിലേ രാരീരാരാരോ

ആലിൻ കൊമ്പിൽ ചാഞ്ചാടി മൂളിപ്പാടും കുയിലമ്മേ
രാരീരാരം പാടുമോ നീ എൻ ഓമൽ കുഞ്ഞുറങ്ങാൻ
ആരീരാരം പാടുമോ നീ എൻ ഓമൽ കുഞ്ഞുറങ്ങാൻ
പുള്ളിക്കുയിലേ ചെല്ലക്കുയിലേ ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ പറയാമോ നീ കിന്നാരം
Movie/Album name: Mannankattayum Kariyilayum
Artists