അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ.... അവിടെവന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ കഥ കേൾക്കുവാൻ കാതു് കാടിനുണ്ടോ...
പൊൻവേണുവിൽ പാട്ടു തേടും പൂന്തെന്നലിൻ പ്രണയമുണ്ടോ... ചെന്നിരിക്കുമ്പോളൊരിറ്റു സ്നേഹം തന്നു് താലോലമാട്ടുന്ന ചില്ലയുണ്ടോ.... ഇരുളിന്റെ നടുവിൽ പറക്കുന്ന തിരി പോലെ മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ..... അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ...
ഉദയങ്ങൾ തൻ...ചുംബനങ്ങൾ ഉയിരു നൽകും കാട്ടരുവിയുണ്ടോ.... രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ എഴുതീടുമൊരു ചാരുചിത്രമുണ്ടോ.... വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായുപ്രവാഹമുണ്ടോ..... അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ അവിടെ വന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ കഥ കേൾക്കുവാൻ കാതു് കാടിനുണ്ടോ...