ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം... ഒരു തൂവൽ തെന്നലു മെല്ലെ മനമാകെ വന്നൊഴിയുമ്പോൾ അറിയാതെ കണ്ണുകൾ എന്തേ തേടി...പെണ്മണിയാളെ...
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം...
ഇനി ഉള്ളിന്നുള്ളിൽ നീലരാവിലായ് നറു വെള്ളിത്തിങ്കൾ നാളമായിടാം... മഴ തുള്ളിച്ചാടും പൂങ്കിനാവിലെ ഒരു പുള്ളിക്കുയിലിൻ ഈണമായിടാം.... അടുത്തൊരു മായാ ചിരി തൂകി തുടുത്തൊരു പൂവില്ലേ.. അടുത്തൊരു മായാ ചിരി തൂകി തുടുത്തൊരു പൂവില്ലേ.... പോയൊരു നാളുകൾ ആയിരം നോവുകൾ നീന്തിയ മാനസമാകെയും ഇന്നൊരു മാമയിലാടണ പൂവനിയാക്കിയതാരുടെ പാട്ടിലെ മോഹനസാന്ത്വനമേ.....
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം... ഒരു തൂവൽ തെന്നലു മെല്ലെ മനമാകെ വന്നൊഴിയുമ്പോൾ അറിയാതെ കണ്ണുകൾ എന്തേ തേടി...പെണ്മണിയാളെ...