അകലവും അരികിലാക്കുവാൻ ചിരി തൂകി വരവായോ ഓർമ്മകൾ...പതിയേ.... വെറുതെ ഞാൻ..മിഴികൾ പൂട്ടവേ കിളിവാതിലിൽ തഴുകുന്നു ഓർമ്മകൾ പതിയേ... കൊഴിയവേ...പൂക്കവേ... തഴുകി വീണ്ടും ചില്ലകൾ... പുതുമലർപോൽ അണിയുകയായ് പാതയിൽ... എവിടെയോ കൈവിടും പഴയനാളിൻ താളിലെ നിറവും മണവും തിരികെ തരുമീ ഓർമ്മകൾ.... ഒരേ മോഹമാണെന്നിൽ നിറയെ.... കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ.... വിചാരങ്ങൾ ഏകുന്ന ചിറകിൽ വരുന്നൂ പറന്നിന്നു ഞാൻ....
തിരകളേ..പുതിയ കാലമേ... തരിനേരം അരുളാമോ ഒന്നു പോയ് വരുവാൻ തളിരുകൾ ചുവരു തീർത്തിടും ഒരു കുഞ്ഞു കളിവീടിൻ സാന്ത്വനം നുകരുവാൻ തരളമായ് വീശിയെൻ ഉയിരിൽ മുത്തും കാറ്റിലെ കുളിർമണികൾ കരൾ നിറയെ ചൂടുവാൻ അവിടെയാ വെണ്ണിലാ പുഴയിൽ വീണ്ടും നീന്തുവാൻ കൊതിയോടറിയാതിടയിൽ മുഴുകും ഓർമ്മയിൽ ഒരേ മോഹമാണെന്നിൽ നിറയെ.... കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ.... വിചാരങ്ങൾ ഏകുന്ന ചിറകിൽ വരുന്നൂ പറന്നിന്നു ഞാൻ....