Aaro Eee Yaathrayengo

2017
Lyrics
Language: English

Aaro...ee yaathra engo...
Etho...theeram thiranjo....
Aakaasha vazhiyoram anyonyam ariyaathe
Kai korthu pokumivaraaro....
Minnaaminunginte tholodu thol chernnu
Minnunna thaaramivanaaro....
Aanandamo...ey aaveshamo....
Souhridam nalkum ullaasamo...nenchil...
Ullil ellaamo....

Aayiram chirakukal...kai vanna pularikal
Evideyum puthumakal...maayum athirukal...
Theerathu vannu thira konditta shankhiloru
Neeraazhiyitta shruthiyaano....
Kaathorthu kettathava nenchil irambumoru
Puthu saagarathin oliyaano.....

Aayiram kathirukal...neettunnu pakalukal
Chelulla pazhamakal...thedunnu nizhalukal
Orkkaathe peytha mazha elkkaathe koottu kuda
Neetti thunaykkumivaraaro....
Paade maranna oru paattortheduthu thudi-
Kotti thudikkumivaraaro......
(aaro...ee yaathra engo...)
Language: Malayalam

ആരോ....ഈ യാത്ര എങ്ങോ...
ഏതോ...തീരം തിരഞ്ഞോ....
ആകാശവഴിയോരം അന്യോന്യമറിയാതെ
കൈ കോർത്തു പോകുമിവരാരോ....
മിന്നാമിനുങ്ങിന്റെ തോളോടു് തോൾ ചേർന്നു്
മിന്നുന്ന താരമിവനാരോ....
ആനന്ദമോ...ഏയ് ആവേശമോ....
സൗഹൃദം നൽകും ഉല്ലാസമോ...നെഞ്ചിൽ.....
ഉള്ളിലെല്ലാമോ....

ആയിരം ചിറകുകൾ...കയ്‌വന്ന പുലരികൾ
എവിടെയും പുതുമകൾ....മായും അതിരുകൾ....
തീരത്തു വന്നു തിര കൊണ്ടിട്ട ശംഖിലൊരു
നീരാഴിയിട്ട ശ്രുതിയാണോ....
കാതോർത്തു കേട്ടതവ നെഞ്ചിൽ ഇരമ്പുമൊരു
പുതു സാഗരത്തിൻ ഒലിയാണോ.....

ആയിരം കതിരുകൾ...നീട്ടുന്നു പകലുകൾ
ചേലുള്ള പഴമകൾ...തേടുന്നു നിഴലുകൾ
ഓർക്കാതെ പെയ്ത മഴയേൽക്കാതെ കൂട്ടു കുട
നീട്ടി തുണയ്ക്കുമിവരാരോ.....
പാടേ മറന്ന ഒരു പാട്ടോർത്തെടുത്തു തുടി കൊട്ടി തുടിക്കുമിവരാരോ.....
(ആരോ....ഈ യാത്ര എങ്ങോ...)
Movie/Album name: Ayaal Jeevichirippundu
Artists