Angulee Sparsam

2017
Lyrics
Language: English

Angulee sparsham...vimohanam
Aadyantham aakaasha deeptham...
Manomukuram...dalam...
Nirnnimesham mama swapnatheeram...
Bhaval chariye mevum...
Saugandhikam...sundaram...
Angulee sparsham...vimohanam...

Kavilil kalarum moovanthi choppumaay
Kadanangalil nilaa chantham pozhichu njaan...
Karnnikaaram pootha dikkil
Kaatharayaayi njaan thalirthathum poothathum..
Ninnekkurichonnu paadaan...
Onnu paadaan.......
Ee...angulee sparsham...vimohanam...

Vaasantha haasam thulumpunna veedhiyil...
Marmmaram polum malarum nisheedhathil...
Arthanimeelithayaayi njaan ninnathum
Neel mizhippeelikal swapnaabhamaayathum
Ninnaathma harshathil poovidaraan...
Poovidaraan......
Ee...angulee sparsham...vimohanam...
Language: Malayalam

അംഗുലീ സ്പർശം...വിമോഹനം
ആദ്യന്തം ആകാശദീപ്തം...
മനോമുകുരം...ദളം....
നിർന്നിമേഷം മമ സ്വപ്നതീരം...
ഭവൽ ചരിയേ മേവും...
സൗഗന്ധികം....സുന്ദരം....
അംഗുലീ സ്പർശം...വിമോഹനം...

കവിളിൽ കലരും മൂവന്തിച്ചോപ്പുമായ്
കദനങ്ങളിൽ നിലാചന്തം പൊഴിച്ചു ഞാൻ...
കർണ്ണികാരം പൂത്ത ദിക്കിൽ
കാതരയായി ഞാൻ തളിർത്തതും പൂത്തതും...
നിന്നെക്കുറിച്ചൊന്നു പാടാൻ...
ഒന്നു പാടാൻ.......
ഈ...അംഗുലീ സ്പർശം...വിമോഹനം...

വാസന്ത ഹാസം തുളുമ്പുന്ന വീഥിയിൽ...
മർമ്മരം പോലും മലരും നിശീഥത്തിൽ...
അർത്ഥനിമീലിതയായി ഞാൻ നിന്നതും
നീൾമിഴിപ്പീലികൾ സ്വപ്നാനഭമായതും
നിന്നാത്മഹർഷത്തിൽ പൂവിടരാൻ...
പൂവിടരാൻ......
ഈ...അംഗുലീ സ്പർശം...വിമോഹനം...
Movie/Album name: Kamboji
Artists