Aalin Kombil

2017
Lyrics
Language: Malayalam

ഉം..ഉം..ഉം..ഉം…ഉം..ഉം..ഉം…
ആരിരാരോ ആരാരിരാരോ
രാരീ രാരാരോ.
ആലിൻ കൊമ്പിൽ ചാഞ്ചാടി മൂളിപ്പാടും കുയിലമ്മേ (2)
രാരീരാരം പാടുമോ നീ എന്നോമൽ കുഞ്ഞുറങ്ങാൻ
ആരീരാരം പാടുമോ നീ എന്നോമൽ കുഞ്ഞുറങ്ങാൻ
രാരിരാരോ രാരാരിരാരോ
രാരീ രാരാരോ.
ആരിരാരോ ആരാരിരാരോ
രാരീ രാരാരോ…

ഒഴുകും കോടമഞ്ഞിൻ കുളിരിൽ മുങ്ങും പൂ പോലെ
രാവിൽ ഏകയായി സ്വപ്നത്തേരിൽ തഴുകുമ്പോൾ (2)
പൂക്കുമുള്ളിൽ പൊൻ കടമ്പും നോക്കി നിന്നാൽ പൊൻവസന്തം
ഇനിയും പാടൂ കുയിലേ താരാട്ടിൻ ഈണം
പുള്ളിക്കുയിലേ ചെല്ലക്കുയിലേ ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ പറയാമോ നീ കിന്നാരം

മുന്നിൽ സന്ധ്യ വീണ്ടും ചായം തൂകി ചേലൊന്നിൽ
നിറയും മിഴികളിലാകെ ഏതോ ചിത്രം തെളിയുമ്പോൾ (2)
ഇത്ര കാലം മായാതുള്ളിൽ കാത്തു വെയ്ക്കും മധുരഗാനം
ഇനിയും പാടൂ കുയിലേ രാരീരാരാരോ
ആലിൻ കൊമ്പിൽ ചാഞ്ചാടി മൂളിപ്പാടും കുയിലമ്മേ
ആരീരാരം പാടുമോ നീ എന്നോമൽ കുഞ്ഞുറങ്ങാൻ
രാരീരാരം പാടുമോ നീ എന്നോമൽ കുഞ്ഞുറങ്ങാൻ
പുള്ളിക്കുയിലേ ചെല്ലക്കുയിലേ ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ തഞ്ചും കുയിലേ പറയാമോ നീ കിന്നാരം
Movie/Album name: Mannankattayum Kariyilayum

Movie Summary: Mannankattayum Kariyilayum is a 2017 Malayalam drama centered on the lives and struggles of a rural community, exploring themes of loss, memory, and the emotional bonds that tie people to their land and to one another.

Song Credits: The song "Aalin Kombil" is from the 2017 Malayalam film Mannankattayum Kariyilayum.

Scene Context: Based on the film's rural, elegiac setting, the song functions as a reflective, folk-tinged piece that underscores the emotional and atmospheric mood of the narrative.


Artists