മത്താപ്പൂ പോലുള്ള കതിരെല്ലാം നിറഞ്ഞു ചമ്പാവു പാടം പൂത്തു ഓ .... ആനന്ദ നൃത്തം ആടി അക്കരെ മാവും പൂത്തു ഇക്കരെ പ്ലാവും കായ്ച്ചു നമ്മുടെ ചുടുപെടു വിയർപ്പിൻ മുത്തുകൾ നെടുവീർപ്പുകളായി
മാരിക്കാർ കുളിരണിയുമ്പോൾ മുത്തുപോലെ മഴ പൊഴിയുന്നു മണ്ണിന്റെ സിരകളിൽ ജീവകണങ്ങളാൽ ഊഴിയിൽ അരുവികൾ ദാഹനീരുമായി പാരാകെ ആനന്ദ യാത്രയായി
തൂമഞ്ഞിൻ തൂവലണിയുമ്പോൾ മുല്ലപോലെ മല പൂവിടുന്നു കാറ്റിന്റെ വഴികളിൽ ചൂളം വിളികളാൽ പ്രാവുകൾ പറവകൾ തോരണമായി നാടാകെ പൂന്തുകിൽ ആടയായി