Aarum Ariyaathoru

2016
Lyrics
Language: English

Aarum ariyaathoru mouna mazha
Puthumannil ee poovinte mizhiyil veezhke
Aakaasha neelam athililaki....
Athil aathyathe nanavolum ithalunarnnu

Shaarone thoppil hridhayashalabhamaadiyillaa
Madhupaathramonnekiyilla...rithushobha neeradiyilla
Manassinte mooka sammathamaake
Thilangunna kannil thulumpunnathaayi
Kavilchoppilaake thudikkunnathayi
Kandu njaan ninne en ethanil veendum...
Aarum ariyaathoru mouna mazha
Puthumannil ee poovinte mizhiyil veezhke....

Maayaa nadiyil yadukula venu paadiyillaa...
Vanamaali vannethiyilla....jalakeli aaraadiyilla
Vasanthinaardra saibhagamaake
Ilappacha choodum veyil naalamaayi
Pidaykkunna nenchil kilirkkunnathaayi
Kandu njaan en mano saanuvil veendum...

Aarum ariyaathoru mouna mazha
Puthumannil ee poovinte mizhiyil veezhke
Aakaasha neelam athililaki....
Athil aathyathe nanavolum ithalunarnnu...
Language: Malayalam

ആരും അറിയാതൊരു മൗനമഴ
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശനീലം അതിലിളകി.....
അതിൽ ആദ്യത്തെ നനവോലും ഇതളുണർന്നു

ഷാരോൺ തോപ്പിൽ ഹൃദയശലഭമാടിയില്ലാ
മധുപാത്രമൊന്നേകിയില്ല...ഋതുശോഭ നീരാടിയില്ല
മനസ്സിന്റെ മൂകസമ്മതമാകെ
തിളങ്ങുന്ന കണ്ണിൽ തുളുമ്പുന്നതായി
കവിൾച്ചോപ്പിലാകെ തുടിക്കുന്നതായി
കണ്ടു ഞാൻ നിന്നെയെൻ ഏദനിൽ വീണ്ടും
ആരും അറിയാതൊരു മൗനമഴ
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ....

മായാനദിയിൽ യദുകുലവേണു പാടിയില്ലാ...
വനമാലി വന്നെത്തിയില്ല...ജലകേളിയാറാടിയില്ല
വസന്തത്തിനാർദ്ര സൗഭഗമാകെ
ഇലപ്പച്ച ചൂടും വെയിൽ നാളമായി
പിടയ്ക്കുന്ന നെഞ്ചിൽ കിളിർക്കുന്നതായി
കണ്ടു ഞാൻ എൻ മനോ സാനുവിൽ വീണ്ടും.....

ആരും അറിയാതൊരു മൗനമഴ
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശനീലം അതിലിളകി....
അതിൽ ആദ്യത്തെ നനവോലും ഇതളുണർന്നു...
Movie/Album name: Ore Mukham
Artists