Ariyaathe Aarorum

2016
Lyrics
Language: English

Ariyaathe aarorum ariyaathe en
Akathaarilaalolam anuraagamaay...
Kanavil nilaavin thalir koompu pol
Aliyaan nee anayuu en jeevanil...
Akalaathe oru naalum akalaathe ente
Manamaake malar thooki vaa....
Parayaathe aarodum parayaathe neeyen
Uyirinte uyiraayi vaa....
Ariyaathe aarorum ariyaathe en
Akathaarilaalolam anuraagamaay...
Kanavil nilaavin thalir koompu pol
Aliyaan nee anayuu en jeevanil....

Raavin theril vaa...koottil koottaay thaniye...
Manjin muthaay vaa...mutham muthaanarike
Kaviloramenthe nee ezhuthunnu chundaal
Janmangal thorum nee en jeevanenno
Thammil naam cherum naal innomale...
Chaare nee vaa...
Ariyaathe aarorum ariyaathe en
Akathaarilaalolam anuraagamaay...
Aa...aa...haa...oh...oh...

Veendum pulkaan vaa...maaril veezhum mazhayaay
Paattin chinthaay vaa...kannil kannin azhake...
Kuyil paadum paattinte marunaadam pole
Kaathoramenthe nee kurukunnu ponne...
Etho raappaattil nin swaramanthranam
Koode nee vaa.....
(ariyaathe aarorum....)
Language: Malayalam

അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്...
കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ
അലിയാൻ നീ അണയൂ എൻ ജീവനിൽ
അകലാതെ ഒരുനാളും അകലാതെ എന്റെ
മനമാകെ മലർ തൂകി വാ....
പറയാതെ ആരോടും പറയാതെ നീയെൻ
ഉയിരിന്റെ ഉയിരായി വാ.....
അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്
കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ
അലിയാൻ നീ അണയൂ എൻ ജീവനിൽ....

രാവിൻ തേരിൽ വാ...കൂട്ടിൽ കൂട്ടായ് തനിയേ...
മഞ്ഞിൻ മുത്തായ് വാ...മുത്തം മുത്താനരികെ
കവിളോരമെന്തേ നീ എഴുതുന്നു ചുണ്ടാൽ
ജന്മങ്ങൾ തോറും നീ എൻ ജീവനെന്നോ
തമ്മിൽ നാം ചേരും നാൾ ഇന്നോമലേ..
ചാരേ നീ വാ..
അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്...
ആ..ആ...ഹാ..ഓ...ഓ...

വീണ്ടും പുൽകാൻ വാ...മാറിൽ വീഴും മഴയായ്
പാട്ടിൻ ചിന്തായ് വാ....കണ്ണിൽ കണ്ണിൻ അഴകേ...
കുയിൽ പാടും പാട്ടിന്റെ മറുനാദം പോലെ
കാതോരമെന്തേ നീ കുറുകുന്നു പൊന്നേ...
ഏതോ രാപ്പാട്ടിൽ നിൻ സ്വരമന്ത്രണം
കൂടെ നീ വാ.....
(അറിയാതെ ആരോരും....)
Movie/Album name: 168 Hours
Artists