Achan Iniyoru

2016
Lyrics
Language: Malayalam

അച്ഛൻ ഇനിയൊരു നാളുമുണരില്ല നിശ്ചയം
അതു നിത്യദുഃഖമെന്നറിയുന്നു ഞാൻ സ്വയം
അമ്മയുടെ നാവിലൂടാണാദ്യ പരിചയം
അച്ഛനൊരു പകരമായ് ആരുമില്ലാശ്രയം

കൈയ്യിലെ ഊഞ്ഞാലിലാടുവാനായില്ല
തോളിൽ കിടന്നൊന്നുറങ്ങുവാനായില്ല
കൈവിരൽ തൂങ്ങി നടക്കുവാനായില്ല
കൈത്താങ്ങിനായ് എന്റെ അച്ഛനോ ഇന്നില്ല

സ്വർഗ്ഗമേ നീയിനി തരികയില്ലെങ്കിലും
സ്വപ്നത്തിലുള്ളൊരെൻ സ്വന്തമാം അച്ഛനെ
ജീവിത തടവറ ചുവരിലോ ചാർത്തി ഞാൻ
ജീവന്റെ സൂര്യനാം അച്ഛന്റെ പുഞ്ചിരി

നൊമ്പരത്തറയുള്ള ഇരുളിന്റെ ജീവിലും
പമ്പരം പോലെയെൻ തല ചുറ്റുമെങ്കിലും
ഒരു പായ നീർത്തുവാൻ അരികിലുണ്ടിപ്പൊഴും
ഒരു ശ്വാസമായെനിക്കച്ഛനുണ്ടെപ്പൊഴും.......
Movie/Album name: Welcome to Central Jail
Artists