ആടിയാടീ... എന്നും നിന്റെ ആത്മാവിൻ തൊട്ടിലിൽ ഞാൻ വീണുറങ്ങീ... അമ്മേ നിന്റെ വാത്സല്യം കാവലായ് ഇന്നെൻ തോളിൽ ഞാൻ നിന്നെ ചേർത്താലും എന്നും താരാട്ടും ആ കൺപീലി എന്നെ കൂടാതെ വഴിയെങ്ങും പോകാതെ മിന്നാമിന്നായി നീ പറന്നീടും തേൻനിലാവു പോലെയീ ചിരി ചിരി ചിരി
വേനലായി ഒന്നൊന്നായ് നിൻ പീലീപ്പൊൻ തൂവൽ വീണു നോവെരിഞ്ഞു... അമ്മേ നിന്നെ താങ്ങുമീ കൈകളിൽ പണ്ടെന്നോ നീ തന്നൊരല്ലിപ്പൂന്തേനായ് എന്നിൽ തങ്ങുന്നു ആ സംഗീതം എണ്ണിത്തീരാതെ പല ജന്മം പോയാലും അമ്മയ്‌ക്കൊപ്പം ഞാൻ തുടർന്നീടും ആരുതന്നതാരു നീ.. നിധി നിധി നിധി