തുള്ളിടും കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ പോന്നിടും കൊമ്പനാര് അയ്യയ്യയ്യോ ഹോയ് രാവേറെയായ് തീ കായുവാൻ എന്നെ തേടുന്നോ നീ കടക്കൺ വീശി നീ നോക്കണ്ട.. പൊന്നേ അടക്കാൻ ഒക്കില്ലീ പെണ്ണിനെ പിടയ്ക്കും മാറത്തെ പുള്ളിവാൽ തുമ്പിയെ കട്ടു നിൻ കട്ടിലിൽ കെട്ടിടാൻ ചുമ്മാ മോഹിച്ചു മുത്താൻ കിട്ടാത്ത പട്ടാമ്പൽ മുത്താണ് ഞാൻ (തുള്ളിടും കള്ളിയാം ..)
പൂന്തേൻ തെറിക്കും ചെങ്കരിക്കിവൾ ആടും ഇന്നീ കുളിരിൻ രാക്കുടിലിൽ ചായാൻ നിൻ ഇടനെഞ്ചിൻ കൊതിയേറി കൂടുന്നുവോ (പൂന്തേൻ) ഓ..ഓ...ഓ... താഴ്വാരത്തിൽ ഓ .. താഴ്വാരത്താലോലം മേയും കാറ്റേ കാതോരം വന്നൊന്നു ചൊല്ലാമോ നീ ഇക്കൂട്ടിൽ നിന്നെന്നെ കൊണ്ടേ പോകാൻ ആരാരോ ഇന്നാളിൽ ഇടിമിന്നൽ പോലെ ചാരെ ചേരും അയ്യയ്യയ്യോ ഹോയ് രാവേറെയായ് തീ കായുവാൻ എന്നെ തേടുന്നോ നീ
ഞാൻ കാത്തിരിക്കും വീരനിതാ മുന്നിൽ പൊൻ പൂത്തിരികൾ കത്തുകയായ് ഉള്ളിൽ ഈ രാവേതോ വീഞ്ഞായി തൂകുന്നുവോ (ഞാൻ...) ദൂരത്തേതോ ..ഓ...ഓ..ഓ.. ദൂരത്തായ് ഏതേതോ താരം നുള്ളാൻ നാമേറും മാറ്റേറും മേഘത്തേരിൽ പോരുമ്പോൾ മറ്റാരും കാണാതെയെൻ തെമ്മാടി നീയെന്തേ എൻ മെയ്യിൽ നുള്ളി പയ്യെ ചൊല്ലൂ (തുള്ളിടും കള്ളിയാം ..)
Movie/Album name: Kasaba
Movie Summary: Kasaba follows Rajan Zachariah, a tough, unconventional police officer sent to a rural Kerala town, where he clashes with a powerful smuggling family and dispenses his own rough brand of justice.
Song Credits: Composed and sung by Rahul Raj, with lyrics by Harinarayanan B.K.
Musical Style: A rustic, folk-flavored mass/melody number with earthy percussion and a lively, festive feel.
Raga Details: Not available.
Key Artists Involved: Rahul Raj (composer/singer); featured on screen with Mammootty and the film's cast; lyrics by Harinarayanan B.K.
Scene Context: Pictured on Mammootty's character in a lively, celebratory/hero-introduction-style setting within the film's rural milieu.