Arum Ariyathe

2016
Lyrics
Language: English

Aarum ariyaathe irulaalumee vanikayil
Aalum thiri pole anuraagame theliyu nee...
Manassile madhuramaam murivupol veruthe...
Aarum ariyaathe irulaalumee vanikayil....

Puzhayil veyilin ithal veenu minnumpol
Kaadoru kanakaamgi pole
Shalabham malaril chumbichunarthumpol
Kaananam kaamini pole...
Athilezhumaathma saurabhamaake
Priyathamayodu parayaathathenthe...
Karineela mizhiyil nin kanavallayo...
Kaanaan.........
Aarum ariyaathe irulaalumee vanikayil
Aalum thiri pole anuraagame theliyu nee...

Ilayil thaliril nira sandhyathan thooval
Aayiram varnnangal thooki....
Nizhalaay raavil neela nilaavinte
Thoo viral roopangal neythu...
Avayude prema vivashathayaake
Priyathamayodu parayuvathaaro....
Parayaathe parayunna mozhiyekumo...
Chollaam....

Aarum ariyaathe irulaalumee vanikayil
Aalum thiri pole anuraagame theliyu nee...
Manassile madhuramaam murivupol veruthe...
Aarum ariyaathe.......
Language: Malayalam

ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ..
മനസ്സിലെ മധുരമാം മുറിവുപോൽ വെറുതേ....
ആരും അറിയാതെ ഇരുളാളുമീ വനികയിൽ

പുഴയിൽ വെയിലിൻ ഇതൾ വീണു മിന്നുമ്പോൾ
കാടൊരു കനകാംഗി പോലെ
ശലഭം മലരിൽ ചുംബിച്ചുണർത്തുമ്പോൾ
കാനനം കാമിനി പോലെ...
അതിലെഴുമാത്മ സൗരഭമാകെ...
പ്രിയതമയോടു പറയാത്തതെന്തേ....
കരിനീലമിഴിയിൽ നിൻ കനവല്ലയോ...
കാണാൻ......
ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ..

ഇലയിൽ തളിരിൽ നിറസന്ധ്യതൻ തൂവൽ
ആയിരം വർണ്ണങ്ങൾ തൂകി...
നിഴലായ് രാവിൽ നീലനിലാവിന്റെ
തൂവിരൽ രൂപങ്ങൾ നെയ്‌തു...
അവയുടെ പ്രേമവിവശതയാകെ
പ്രിയതമയോടു പറയുവതാരോ...
പറയാതെ പറയുന്ന മൊഴിയേകുമോ...
ചൊല്ലാം.....

ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ..
മനസ്സിലെ മധുരമാം മുറിവുപോൽ വെറുതേ....
ആരും അറിയാതെ.....
Movie/Album name: Varnavasanthangal
Artists