Kadha paranjum kali paranjum Paadiyurakkuvaan achanundu... Kadha paranjum kali paranjum Paadiyurakkuvaan achanundu... Neela nilaavala pole vanneppozhum Melle thalodunna sukhavumundu... En amma than sneha kadalumundu...
കഥ പറഞ്ഞും കളി പറഞ്ഞും പാടിയുറക്കുവാനച്ഛനുണ്ടു്... കഥ പറഞ്ഞും കളി പറഞ്ഞും പാടിയുറക്കുവാനച്ഛനുണ്ടു്... നീലനിലാവല പോലെ വന്നെപ്പോഴും മെല്ലെ തലോടുന്ന സുഖവുമുണ്ടു്... എൻ അമ്മതൻ സ്നേഹക്കടലുമുണ്ടു്....
അങ്ങേ മാനത്തൊരമ്പിളിക്കുഞ്ഞിനെ താരാട്ടു പാടുന്നൊരമ്മയുണ്ടു്... ചങ്ങരം പക്ഷികൾ കലപില കൂടുന്ന കുഞ്ഞിക്കിളിമരക്കൊമ്പുമുണ്ടു്... സ്നേഹ വർണ്ണനൂൽ നെയ്ത എൻ വീടുമുണ്ടു്...
രാരാ രാരാ രാരാരാ....
നാമം ജപിച്ചും കൊഞ്ചിവിളിച്ചും നാരായണി തത്ത കൂട്ടിലുണ്ടു്... നാമം ജപിച്ചും കൊഞ്ചിവിളിച്ചും നാരായണി തത്ത കൂട്ടിലുണ്ടു്... നാടൻ കറിക്കൂട്ടു് ചേർത്തെന്റെ മുത്തശ്ശി നാവിൽ നൽകുന്ന രുചിയുമുണ്ടു്... നെഞ്ചിലാ വാത്സല്യ ചൂടുമുണ്ടു്...
അങ്ങേ മാനത്തൊരമ്പിളിക്കുഞ്ഞിനെ താരാട്ടു പാടുന്നൊരമ്മയുണ്ടു്... ചങ്ങരം പക്ഷികൾ കലപില കൂടുന്ന കുഞ്ഞിക്കിളിമരക്കൊമ്പുമുണ്ടു്... സ്നേഹ വർണ്ണനൂൽ നെയ്ത എൻ വീടുമുണ്ടു്... എന്റെ വീടുമുണ്ടു്.....