SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Agathikalkkaay [Poem] 2016
Agathikalkkaay thurakkunna vaathilil Naraka theerdham athettu vaangeeduvaan Naranu janmam pakutha vasundhare... Viravilenneyum ettu vaangeeduka.... Vydhakal kumiyunna manpuraykkullil Oru daridrante thengalaay jeevitham Chithayorukkaan orungunna raavil Mrithiyilurukunnoraal roopamaanathil... Uttavarkkum urukkalkkumoppam Theruvilalayunna nizhalukalkkoppam Pazhaya bhaarangal pada thulli irulil Kannupothi kalikkayaaninnum... Puzhuvarikkunna odayil jeevitham Kazhuki vrithiyaakkunnoru maanushan Vranithamenkilum swapnangal kandathaam Mizhikalil baakkiyilla kanneerkkanam.... Mazhayil nagna shareeranaay mattoraal Kaathirikkunnu valayerinjingane Kadaleduthupoy kaal thottu ninnathaam Mannupolum oraalroopamundathil... Kanaka garvinte kathirmandapathil Pokkuveyilinte chaamaram veeshi... Kaattukollaanirikkunnu randuper Avarilaaroraal kaivittu poyi.... Krishna maniyile chandrakaanthathil Kaathu vechoraa kanaka swapnangal Kaarurukkinte moorchapolinnum Kutharidaathe kalampal koottunnu.... Krishna maniyile chandrakaanthathil Kaathu vechoraa kanaka swapnangal Kaarurukkinte moorchapolinnum Kutharidaathe kalampal koottunnu.... അഗതികൾക്കായ് തുറക്കുന്ന വാതിലിൽ നരകതീർത്ഥം അതേറ്റു വാങ്ങീടുവാൻ നരനു ജന്മം പകുത്ത വസുന്ധരേ... വിരവിലെന്നെയും ഏറ്റു വാങ്ങീടുക.... വ്യഥകൾ കുമിയുന്ന മൺപുരയ്ക്കുള്ളിൽ ഒരു ദരിദ്രന്റെ തേങ്ങലായ് ജീവിതം ചിതയൊരുക്കാൻ ഒരുങ്ങുന്ന രാവിൽ മൃതിയിലുരുകുന്നൊരാൾരൂപമാണത്തിൽ... ഉറ്റവർക്കും ഉരുക്കൾക്കുമൊപ്പം തെരുവിലലയുന്ന നിഴലുകൾക്കൊപ്പം പഴയഭാരങ്ങൾ പടതുള്ളി ഇരുളിൽ കണ്ണുപൊത്തി കളിക്കയാണിന്നും... പുഴുവരിക്കുന്ന ഓടയിൽ ജീവിതം കഴുകി വൃത്തിയാക്കുന്നോരു മാനുഷൻ വ്രണിതമെങ്കിലും സ്വപ്നങ്ങൾ കണ്ടതാം മിഴികളിൽ ബാക്കിയില്ല കണ്ണീർക്കണം.... മഴയിൽ നഗ്നശരീരനായ് മറ്റൊരാൾ കാത്തിരിക്കുന്നു വലയെറിഞ്ഞിങ്ങനെ കടലെടുത്തുപോയ് കാൽതൊട്ടു നിന്നതാം മണ്ണുപോലും ഒരാൾരൂപമുണ്ടതിൽ... കനകഗർവ്വിന്റെ കതിർമണ്ഡപത്തിൽ പോക്കുവെയിലിന്റെ ചാമരം വീശി... കാറ്റുകൊള്ളാനിരിക്കുന്നു രണ്ടുപേർ അവരിലാരൊരാൾ കൈവിട്ടു പോയി.... കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തു വെച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു.... കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തു വെച്ചൊരാ കനക സ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു....
Movie/Album name: Aal Roopangal
Movie Summary: Aal Roopangal is a 2016 Malayalam anthology film comprising multiple standalone segments, each exploring different human stories and emotions.
Song Credits: The song "Agathikalkkaay" is a poem featured in the film, with lyrics written by ONV Kurup.
Musical Style: Poetry recitation/verses set within the film's narrative rather than a conventional film song.
Key Artists: Poet ONV Kurup (lyricist).
Scene Context: The poem is featured as verses within the anthology film's narrative.
(Note: Detailed information on raga, composer, playback artist, and awards for this specific poem is not available.)
Artists