ആരും അറിയാതെ ഇരുളാളുമീ വനികയിൽ ആളും തിരി പോലെ അനുരാഗമേ തെളിയൂ നീ മനസ്സിലെ മധുരമാം മുറിവ് പോൽ വെറുതേ (ആരും അറിയാതെ... )
പുഴയിൽ വെയിലിൻ ഇതൾ വീണു മിന്നുമ്പോൾ കാടൊരു കനകാംഗി പോലെ ശലഭം മലരിൽ ചുംബിച്ചുണർത്തുമ്പോൾ കാനനം കാമിനി പോലെ അതിലെഴുമാത്മ സൗരഭമാകെ പ്രിയനൊരു നാളുമറിയാത്തതെന്തേ കരിനീലമിഴിയിൽ നിൻ കനവല്ലയോ കാണാൻ (ആരും അറിയാതെ... )
ഇലയിൽ തളിരിൽ നിറസന്ധ്യ തൻ തൂവൽ ആയിരം വർണ്ണങ്ങൾ തൂകീ നിഴലായ് രാവിൽ നീലനിലാവിന്റെ തൂവിരൽ രൂപങ്ങൾ നെയ്‌തു അവയുടെ പ്രേമവിവശതയാകെ പ്രിയനവനോട് പറയുവതാരോ പറയാതെ പറയുന്ന മൊഴിയേകുമോ ചൊല്ലാൻ (ആരും അറിയാതെ... )
Movie/Album name: Varnavasanthangal
Movie Summary:Varnavasanthangal is a 2016 Malayalam film.
Song Credits: Song: "Aarum Ariyathe" (Female version); Film: Varnavasanthangal (2016).
Musical Style: Melodic film song (film soundtrack style).