Arikil Pathiye

2016
Lyrics
Language: English

Arikil pathiye idanenchil aaro moolum raagam
Mizhikal mozhiyum madhuram kiniyum neeyennil eenam
Mazhaye...mazhaye...ilaveyile...
En kanavil...avalariyaathe
Thaliraniyum pularikalil manjin thooval veeshi
Melle...njaan melle...
Melle...aa...aa...aa...

Puthumazhaye nee punarum poovin maunam
Ithal viriyum...ee raavin niramoham
Manamariyaathe thirayukayo...nee ente ullam
Ninnil njaan maunamaay aliyum anuraagam
Nin mey thottu poomeda thorum kaattaay neele
Ninnodonnu cheraan thudikkum moham
Mazhaye...mazhaye...poomazhaye...

Arikil pathiye idanenchil aaro moolum raagam
Mizhikal mozhiyum madhuram kiniyum neeyennil eenam
Oho...oh...oh...oh...

Raavil pon kanavaay chaare odiyanayum
Neril nee varavaayaal ennil pookkaalam
Neeyum njaanumennum maru theerangal thedi...
Onnaay chernnu paarum then kilikal...
Ninne njaan ekayaay thedumee sandhyayil
Ninnileykkethuvaan mohamode....

Arikil pathiye idanenchil aaro moolum raagam
Mizhikal mozhiyum madhuram kiniyum neeyennil eenam
Mazhaye...mazhaye...ilaveyile...
En kanavil...avalariyaathe
Thaliraniyum pularikalil manjin thooval veeshi
Melle...njaan melle...
Melle...aa...aa...aa...
Language: Malayalam

അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ...മഴയേ...ഇളവെയിലേ...
എൻ കനവിൽ...അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലേ...ഞാൻ മെല്ലെ...
മെല്ലേ....ആ...ആ...ആ...

പുതുമഴയെ നീ പുണരും പൂവിൻ മൗനം
ഇതൾ വിരിയും...ഈ രാവിൻ നിറമോഹം
മനമറിയാതെ തിരയുകയോ....നീ എന്റെ ഉള്ളം
നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
നിൻ മെയ് തൊട്ടു പൂമേട തോറും കാറ്റായ് നീളേ
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം
മഴയേ...മഴയേ...പൂമഴയേ....

അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം..
ഓഹോ...ഓ...ഓ...ഓ...

രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും
നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി...
ഒന്നായ് ചേർന്നു പാറും തേൻകിളികൾ....
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ...

അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ...മഴയേ...ഇളവെയിലേ...
എൻ കനവിൽ...അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലേ...ഞാൻ മെല്ലെ...
മെല്ലേ....ആ...ആ...ആ....
Movie/Album name: Oru Murai Vanthu Paarthaaya
Artists