അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ... മനസ്സിനുള്ളിൽ മാരിവില്ലു പൂത്തനേരം മധുമാസത്തിൻ കോകിലങ്ങൾ പാട്ടു മൂളും ഇനി ഒഴുകാം....ഒരു പുഴയായ് ഹൃദയത്തിൻ തൂവൽത്തുമ്പിൽ പ്രേമലോല കാവ്യമോടെ... അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ...
അറിയാതെ നീയെന്നോ...ഇഴ നെയ്ത മോഹത്തിൻ ഇതളായ് താനേ ഞാൻ വിരിയാം.... നിറമാല ചാർത്തും നീ... പുലരിത്തൂമഞ്ഞായ് ഞാൻ ഇനിയീ വഴിയിൽ കാത്തു നിൽക്കാം... നീല വാനിലെന്നും വെൺകുട ചൂടി നിൽക്കും പൂനിലാവിലൂടെ ഞാനീ സ്വപ്നത്തിൻ തേരിലേറാം അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ...
അകതാരിലീണങ്ങൾ...അതിലോല ഭാവങ്ങൾ അതിൽ നിൻ വിരലിൻ ലാളനകൾ... അനുനാദമായുള്ളിൽ അനുവാദമോതുമ്പോൾ ഹൃദയം മുരളീ നാദമായ്... ചാരെയോടിയെത്തും...നിൻ വിരൽ പോലെയെന്നും ചേർന്നിരുന്നു മെല്ലെ മെല്ലെ ഈണങ്ങൾ കാതിൽ മൂളാം... അറിയാതെ വന്നാരോ... അനുരാഗം മൂളുമ്പോൾ....
Movie/Album name: Oru Murai Vanthu Paarthaaya
Movie Summary:Oru Murai Vanthu Paarthaaya is a 2016 Malayalam romantic horror film about a young man who falls in love with a mysterious woman, only to discover she is haunted by a supernatural presence tied to her past.
Song Credits:
- Song: Ariyaathe Vannaaro
- Film: Oru Murai Vanthu Paarthaaya (2016)
- Genre: Malayalam film soundtrack
Musical Style: Melodic romantic film song with soft, haunting undertones suiting the film's romantic-horror theme.