ആയിരം സഖിമാർ ഒരുങ്ങി വന്നൂ അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു.. അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു.... ആയിരം താരകൾ പൂത്തു നിന്നൂ... ആയിരം താരകൾ പൂത്തു നിന്നൂ.... അതിൽ നീ മാത്രം എന്നെ നോക്കി കൺചിമ്മി നിന്നു... നീ മാത്രം എന്നെ നോക്കി കൺചിമ്മി നിന്നു.... ആയിരം സഖിമാർ ഒരുങ്ങി വന്നൂ അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു....
കുളിർകോരുമീ നീലരാവിന്റെ മുറ്റത്തു് ഇതളിട്ട വെൺമലർ തേടി വന്നു... കുളിർകോരുമീ നീലരാവിന്റെ മുറ്റത്തു് ഇതളിട്ട വെൺമലർ തേടി വന്നു... ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ... ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ..... ആ സുഗന്ധങ്ങളിൽ മധു നുകരാം ആ സുഗന്ധങ്ങളിൽ മധു നുകരാം... ആയിരം സഖിമാർ ഒരുങ്ങി വന്നൂ അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു....
ഇലപൊഴിയാത്തൊരാ വാകമരത്തണലിൽ ഇണ പിരിയാത്ത രണ്ടാത്മാവുകൾ... ഇലപൊഴിയാത്തൊരാ വാകമരത്തണലിൽ ഇണ പിരിയാത്ത രണ്ടാത്മാവുകൾ... ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു് ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു്.... ആയിരം പൗർണ്ണമികൾക്കിടയിൽ ആയിരം പൗർണ്ണമികൾക്കിടയിൽ.... ആയിരം സഖിമാർ ഒരുങ്ങി വന്നൂ അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു.. അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു.....