Arikil Ninnarikil

2015
Lyrics
Language: Malayalam

അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം
അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം
ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായിത്തീരാം...
ഒരുമിച്ചാ മാനത്തെ മുകിലായിത്തീരാം...

കവിളിണയില്‍ കളിയായെന്‍ കൈ തൊട്ടതിനാലെ
അഴകുള്ളൊരു ആമ്പല്‍പ്പൂ വിരിയുന്നതു പോലെ..
കവിളിണയില്‍ കളിയായെന്‍ കൈ തൊട്ടതിനാലെ
അഴകുള്ളൊരു ആമ്പല്‍പ്പൂ വിരിയുന്നതു പോലെ ..
വിരിനെറ്റിയില്‍ മണിമുത്തം തൊടുവിച്ചതിനാലെ
ചെറുചുണ്ടില്‍ നറുപുഞ്ചിരി വിടരുന്നതു പോലെ...

അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം
അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം
Movie/Album name: Rockstar [On the Rocks]
Artists