ഇരവിന്റെ ചിറകേറി തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന്‍ തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ ചെറു ചലനത്തില്‍ കണ്ണീരിന്‍ കാഴ്ചയുണ്ടേ അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ
അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴ ചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍ പോരിന്റെ കരമാകുമ്പോള്‍ ഈ പകലിന്റെ ചെറു താളത്തില്‍ ഈ നീയും കൂടെ അകലേ..കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ