Aa Oruthi Avaloruthi

2015
Lyrics
Language: English

Aa oruthi avaloruthi....paal manakkum kathiroruthi
Aa oruthi avaloruthi....paal manakkum kathiroruthi....
Oruthiyannenne pirinja nerathu
Pozhinjathokkeyum paazhilaa....
Karanju neelicha kanavilokkeyum karimukilin chaakara....

Ee oruthi ivaloruthi....paalozhukum chiri parathi
Ee oruthi ivaloruthi....paalozhukum chiri parathi....
Oruthiyennennum arinja nerathu
Virinjathokkeyum poonilaa...
Thiranju poyoraa kadavilokkeyum niramezhuthiya thaamara...

Ee raavu raavoru raavallaa...ee kaattu moolana sheelallaa...
Inneramilakiya thirayallaa...ithilonnum avalillaa...

Aa oruthi avaloruthi....paal manakkum kathiroruthi....
Ee oruthi ivaloruthi....paalozhukum chiri parathi....

Aa...kadampumara chottilaarile naanamithiri chornna naal
Ilam kuyilin nerthoreenam chernna chundaal kori nee....
Aa...thalangum vilangum kori nee...
Orkkunnundo nee....orthedukku nee...
Kaanunnundo nee...kandu ninnu njaan...
Paanjodum praayam poyaal kaaryam theeroolle...

Aa oruthi avaloruthi....paal manakkum kathiroruthi
Aa oruthi avaloruthi....paal manakkum kathiroruthi....

Aa...kurumpu mazhakkolu thingiyaa kathu neetti nee poya naal
Porankadalil raavu neele chanku kaanju paadi njaan...
Kurungi nurungi paadi njaan...
Kelkkunnundo nee....kettirippu nee...
Kaakkunnundo nee...kaathirippuu njaan...
Paanjodum shethakkaattil maarodottoolle.....

Aa oruthi avaloruthi....paal manakkum kathiroruthi
Aa oruthi avaloruthi....paal manakkum kathiroruthi....
Oruthiyennennum arinja nerathu
Virinjathokkeyum poonilaa...
Thiranju poyoraa kadavilokkeyum niramezhuthiya thaamara...
Ee raavu raavoru raavallaa...ee kaattu moolana sheelallaa...
Inneramilakiya thirayallaa...ithilonnum avalillaa...
Language: Malayalam

ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി...
ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്തു്
പൊഴിഞ്ഞതൊക്കെയും പാഴിലാ.....
കരഞ്ഞു നീലിച്ച കനവിലൊക്കെയും കരിമുകിലിൻ ചാകര.....

ഈ ഒരുത്തി ഇവളൊരുത്തി....പാലൊഴുകും ചിരി പരത്തി
ഈ ഒരുത്തി ഇവളൊരുത്തി...പാലൊഴുകും ചിരി പരത്തി....
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്
വിരിഞ്ഞതൊക്കെയും പൂനിലാ....
തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര....

ഈ രാവു് രാവൊരു രാവല്ല്ലാ....ഈ കാറ്റു് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ തിരയല്ലാ.....ഇതിലൊന്നും അവളില്ലാ...

ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി...
ഈ ഒരുത്തി ഇവളൊരുത്തി...പാലൊഴുകും ചിരി പരത്തി....

ആ....കടമ്പുമരച്ചോട്ടിലാരിലെ നാണമിത്തിരി ചോർന്ന നാൾ
ഇളംകുയിലിൻ നേർത്തൊരീണം ചേർന്ന ചുണ്ടാൽ കോറി നീ...
ആ...തലങ്ങും വെലങ്ങും കോറി നീ...
ഓർക്കുന്നുണ്ടോ നീ...ഓർത്തെടുക്കു നീ...
കാണുന്നുണ്ടോ നീ...കണ്ടു നിന്നു ഞാൻ.....
പാഞ്ഞോടും പ്രായം പോയാൽ കാര്യം തീരൂല്ലേ...

ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി...

ആ....കുറുമ്പുമഴക്കോളു തിങ്ങിയാ കത്തു നീട്ടി നീ പോയ നാൾ
പൊറങ്കടലിൽ രാവു നീളെ ചങ്കുകാഞ്ഞു പാടി ഞാൻ.....
കുറുങ്ങി നുറുങ്ങി പാടി ഞാൻ...
കേൾക്കുന്നുണ്ടോ നീ...കേട്ടിരിപ്പു നീ...
കാക്കുന്നുണ്ടോ നീ...കാത്തിരിപ്പൂ ഞാൻ...
പാഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ.....

ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി...പാൽ മണക്കും കതിരൊരുത്തി...
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്
വിരിഞ്ഞതൊക്കെയും പൂനിലാ....
തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര....
ഈ രാവു് രാവൊരു രാവല്ല്ലാ....ഈ കാറ്റു് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ തിരയല്ലാ.....ഇതിലൊന്നും അവളില്ലാ...
Movie/Album name: Anarkali
Artists