Aksharam Thottu Thudangam

2015
Lyrics
Language: Malayalam

അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഇന്നലെയോളം കണ്ട കിനാവുകള്‍
ഈ ജന്മം തന്നെ നേടാന്‍
(അക്ഷരം തൊട്ടു...)

ഉള്ളവര്‍ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയില്‍ ഇല്ലാതെയാക്കാന്
‍ഋതുപരിണാമരഥത്തില്‍ വരും കാലം
എന്നുമീ നമ്മെ തുണയ്ക്കാന്‍
(അക്ഷരം തൊട്ടു...)

ഏതുകുലം ജാതി ഭാഷയെന്നോര്‍ക്കാതെ
ഐകമത്യത്തിന്‍ വഴിയില്‍
ഒന്നായി മാനവരെത്തുന്നതും കാത്തൊ-
രോണവില്ലെന്നും മുഴങ്ങും
ഓണവില്ലെന്നും മുഴങ്ങും
(അക്ഷരം തൊട്ടു...)

ഔദാര്യമല്ലാര്‍ക്കും ഭൂവിലെ ജീവിതം
അമ്മ നല്‍കിയ സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോള്‍
ആകാശമുള്ളില്‍ തെളിയും
(അക്ഷരം തൊട്ടു...)
Movie/Album name: Namukkore Aakaasam
Artists