Aaranu Maanathe

2015
Lyrics
Language: Malayalam

ആരാണ് മാനത്തെ താരങ്ങളെ താഴെ
വീഴാതെ കാത്തീടുന്നു...
തോരാത്ത കണ്ണീരിന്‍ ആഴങ്ങളില്‍ മുങ്ങി
പോകാതെ വരം തരുന്നു
ആരാണ് നോവിന്‍ നനവോടെയെന്നും
താരാട്ടു പാടി തഴുകീടുന്നു
ആ നോവിന്‍ പേരാണെന്‍ അമ്മക്കാറ്റ്‌
നോവും നേരത്തെന്‍ ഉള്ളത്തില്‍ വീശും കാറ്റ്‌
ആരാണ് മാനത്തെ താരങ്ങളെ താഴെ
വീഴാതെ കാത്തീടുന്നു...

ചെറുചിരിയൊടു ചില്ലകളില്‍ തേന്‍ ചൊരിയും കാറ്റേ
കണ്ണീര്‍ക്കനവുകള്‍ ഒരു പിടി മലരായ്‌ മാറ്റാന്‍ നീയും വായോ
ചെറുചിരിയൊടു ചില്ലകളില്‍ തേന്‍ ചൊരിയും കാറ്റേ
കണ്ണീര്‍ക്കനവുകള്‍ ഒരു പിടി മലരായ്‌ മാറ്റാന്‍ നീയും വായോ
താനേ പോരുന്ന നേരം നീ കേട്ടോ
ദൂരെ കാര്‍മേഘത്തിന്‍ വേദനകള്‍
താനേ വിളിക്കുന്ന സൂര്യന്റെ കരം വിട്ടു ഭൂമിയില്‍
പതിക്കാന്‍ തുടങ്ങും വേദനകള്‍

നിറമിഴികളില്‍ ഉതിരും മഴയില്‍ നനയും നേരം
കാറ്റേ നിനവുകള്‍ ഒരു ചെറു ചിരിയാക്കീടാം നീയും വായോ
നിറമിഴികളില്‍ ഉതിരും മഴയില്‍ നനയും നേരം
കാറ്റേ നിനവുകള്‍ ഒരു ചെറു ചിരിയാക്കീടാം നീയും വായോ
ആരെ നീ ചെല്ലക്കാറ്റേ മൂവന്തി
ചോപ്പേറുമ്പോള്‍ നീ മാടിവിളിക്കുന്നുള്ളില്‍
ഇരുളേറുമ്പോഴും ചിരിക്കും പുലരിയെ
പുണരാന്‍ കൊതിക്കും ചേതനകള്‍

ആരാണ് മാനത്തെ താരങ്ങളെ താഴെ
വീഴാതെ കാത്തീടുന്നു...
തോരാത്ത കണ്ണീരിന്‍ ആഴങ്ങളില്‍ മുങ്ങി
പോകാതെ വരം തരുന്നു
Movie/Album name: Lasagu
Artists