അന്തിനേരത്തേഴുവട്ടം ക്ലോക്ക് ചേട്ടൻ മണിയടിച്ചാൽ അടുക്കളേന്നു പെണ്ണുങ്ങളു് പായും... സീരിയലിന്റെ നേരത്തെങ്ങാൻ വീട്ടിലൊരു ഗസ്റ്റ് വന്നാൽ ഗോസ്റ്റ് പോലെ പെണ്ണുങ്ങളു് കാണും...അഹാ.. (അന്തിനേരത്തേഴുവട്ടം....)
പ്രാർത്ഥനയും പഠിപ്പുമില്ല കഞ്ഞിവെയ്ക്കാൻ നേരമില്ല...(2) അഞ്ചെട്ടുകൊല്ലം കഴിഞ്ഞിട്ടു ഭർത്താവു് പേർഷ്യേന്നു വന്നാലും നെവർ മൈൻഡ്.... തിങ്കൾ മുതൽ വെള്ളി വരെ... തിങ്കൾ മുതൽ വെള്ളി വരെ.....
ഹേയ് വേലക്കാരിയുടെ റോളിലു് വന്നാലും നായികപ്പെണ്ണിനു് പട്ടുസാരി വേണം മരുമോളെ തല്ലുന്ന സീനുകൾ കാണുമ്പോൾ അമ്മായിയമ്മ ദേ പൊട്ടിച്ചിരിക്കുന്നു... തിങ്കൾ മുതൽ വെള്ളി വരെ... തിങ്കൾ മുതൽ വെള്ളി വരെ.....
മൂന്നാലു കൊല്ലം കഴിഞ്ഞിട്ടും ഡെലിവറി ആകാത്ത നായിക പൊട്ടിക്കരയുമ്പോൾ നെഞ്ചത്തടിച്ചിട്ടു കൂടെ കരയുന്നു അമ്മൂമ്മത്തള്ളയും പെങ്ങളും നാത്തൂനും തിങ്കൾ മുതൽ വെള്ളി വരെ... തിങ്കൾ മുതൽ വെള്ളി വരെ.....
അന്തിനേരത്തേഴുവട്ടം ക്ലോക്ക് ചേട്ടൻ മണിയടിച്ചാൽ അടുക്കളേന്നു പെണ്ണുങ്ങളു് പായും... സീരിയലിന്റെ നേരത്തെങ്ങാൻ വീട്ടിലൊരു ഗസ്റ്റ് വന്നാൽ ഗോസ്റ്റ് പോലെ പെണ്ണുങ്ങളു് കാണും.. (അന്തിനേരത്തേഴുവട്ടം....)