Achante Ponnalle

2015
Lyrics
Language: English

Aariro aaraaro...aariro aaraaro...
Aariro aaraaro...aari raaraaro....

Achante ponnalle ammaykku muthalle
Thaaraattu paadidaam ponnu paithale...(2)
Maamundu chaanjurangurangu
Thaalolamaattaam urangurangu...
Achante ponnalle ammaykku muthalle
Thaaraattu paadidaam ponnu paithale...
Aariro aariro aariro aariro..
Aariro aaro...aari raaraaro....

Jeevanteyullil nee pookkunna kanmani
Jeevithaminnum nee thengunna neermani...(2)
Aaraarum kaanaathe nenchodu cherkkum njaan
Aayiram janmavum punyamaay kaathidaam...
Achante ponnalle ammaykku muthalle
Thaaraattu paadidaam ponnu paithale...

Kanivaay vingunnoraathmaavin nomparam
Vidhiyaay kumpilil nalkunna kaalame...(2)
Amma than snehathin vaalsalyam nukaruvaan
Iniyoru janmam nee thannidumo mannil....
Achante ponnalle ammaykku muthalle
Thaaraattu paadidaam ponnu paithale...(2)
Maamundu chaanjurangurangu
Thaalolamaattaam urangurangu...
Achante ponnalle ammaykku muthalle
Thaaraattu paadidaam ponnu paithale...
Language: Malayalam

ആരിരോ ആരാരോ...ആരിരോ ആരാരോ...
ആരിരോ ആരാരോ...ആരിരാരാരോ....

അച്ഛന്റെ പൊന്നല്ലേ അമ്മയ്ക്കു് മുത്തല്ലേ
താരാട്ടുപാടിടാം പൊന്നുപൈതലേ...(2)
മാമുണ്ടു ചാഞ്ഞുറങ്ങുറങ്ങു്
താലോലമാട്ടാം ഉറങ്ങുറങ്ങു് ...
അച്ഛന്റെ പൊന്നല്ലേ അമ്മയ്ക്കു് മുത്തല്ലേ
താരാട്ടുപാടിടാം പൊന്നുപൈതലേ......
ആരിരോ ആരിരോ ആരിരോ ആരിരോ..
ആരിരോ ആരോ...ആരിരാരാരോ....

ജീവന്റെയുള്ളിൽ നീ പൂക്കുന്ന കണ്മണി
ജീവിതമിന്നും നീ തേങ്ങുന്ന നീർമണി...(2)
ആരാരും കാണാതെ നെഞ്ചോടു ചേർക്കും ഞാൻ
ആയിരം ജന്മവും പുണ്യമായ് കാത്തിടാം...
അച്ഛന്റെ പൊന്നല്ലേ അമ്മയ്ക്കു് മുത്തല്ലേ
താരാട്ടുപാടിടാം പൊന്നുപൈതലേ...

കനിവായ് വിങ്ങുന്നൊരാത്മാവിൻ നൊമ്പരം
വിധിയായ് കുമ്പിളിൽ നൽകുന്ന കാലമേ...(2)
അമ്മതൻ സ്നേഹത്തിൻ വാത്സല്യം നുകരുവാൻ
ഇനിയൊരു ജന്മം നീ തന്നിടുമോ മണ്ണിൽ....
അച്ഛന്റെ പൊന്നല്ലേ അമ്മയ്ക്കു് മുത്തല്ലേ
താരാട്ടുപാടിടാം പൊന്നുപൈതലേ...(2)
മാമുണ്ടു ചാഞ്ഞുറങ്ങുറങ്ങു്
താലോലമാട്ടാം ഉറങ്ങുറങ്ങു് ...
അച്ഛന്റെ പൊന്നല്ലേ അമ്മയ്ക്കു് മുത്തല്ലേ
താരാട്ടുപാടിടാം പൊന്നുപൈതലേ......
Movie/Album name: Hridyam
Artists