Arike Pozhiyum

2015
Lyrics
Language: English

Arike pozhiyum mazha pole
Aa mazhayil nanayum malar pole...
Aaro innennullil pathiye eenangal moolumpol
Kaattin kaiyyil cherum thooval pole naamithile...
Nenchoram nee nirayum oru thirayaay njaan...
Kannoram nee theliyum iravil thaaramaayi njaan...

Ormmakal ozhukum vazhiyil
Naamiruvarum orupol niraye
Ariyaathariyaathoru geetham
Hridaya thaalangalilaalolam padarukayo...
Athilethoyetho priya variyil
Nin mukham maathramuyirkkollave
Nenchoram nee nirayum oru thirayaay njaan...
Kannoram nee theliyum iravil thaaramaayi njaan...

Arikil pozhiyum mazha pole
Aa mazhayil nanayum malar pole...
Aaro innennullil pathiye eenangal moolunnuu
Kaattin kaiyyil cherum thooval pole naamithile...
Nenchoram nee nirayum oru thirayaay njaan...
Kannoram nee theliyum iravil thaaramaayi njaan...
Language: Malayalam

അരികെ പൊഴിയും മഴ പോലെ
ആ മഴയിൽ നനയും മലർ പോലെ...
ആരോ ഇന്നെന്നുള്ളിൽ പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയിൽ ചേരും തൂവൽപോലെ നാമിതിലേ...
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...

ഓർമ്മകൾ ഒഴുകും വഴിയിൽ
നാമിരുവരും ഒരുപോൽ നിറയെ
അറിയാതറിയാതൊരു ഗീതം
ഹൃദയതാളങ്ങളിലാലോലം പടരുകയോ...
അതിലേതോയേതോ പ്രിയവരിയിൽ
നിൻ മുഖം മാത്രമുയിർക്കൊള്ളവേ
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...

അരികിൽ പൊഴിയും മഴ പോലെ
ആ മഴയിൽ നനയും മലർ പോലെ...
ആരോ ഇന്നെന്നുള്ളിൽ പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയിൽ ചേരും തൂവൽപോലെ നാമിതിലേ...
നെഞ്ചോരം നീ നിറയും...ഒരു തിരയായ്‌ ഞാൻ...
കണ്ണോരം നീ തെളിയും...ഇരവിൽ താരമായി ഞാൻ...
Movie/Album name: 100 Days of Love
Artists